
ന്യൂഡല്‍ഹി: 50 ലക്ഷം ടണ്‍ ഗോതമ്പും 25 ലക്ഷം ടണ്‍ അരിയും ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ സ്‌ക്കീം (ഒഎംഎസ്എസ്) വഴി വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍. വിലകുറയ്ക്കാനാണ് നടപടി. ഗോതമ്പ് വില ചില്ലറ വിപണിയില്‍ 6.77 ശതമാനവും മൊത്ത വിപണിയില്‍ 7.37 ശതമാനവും ഉയര്‍ന്നിട്ടുണ്ട്.
അരിയുടെ മൊത്തവില സമാനമായി യഥാക്രമം 10.63 ശതമാനവും 11.12 ശതമാനവുമാണ് ഒരു വര്‍ഷത്തില്‍ കൂടിയത്. അരിയുടെ കരുതല്‍ വില കിലോയ്ക്ക് രണ്ട് രൂപ കുറച്ച് 29 രൂപയാക്കിയതായി ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര പറഞ്ഞു.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ആകെ വാഗ്ദാനം ചെയ്ത 5 ലക്ഷം ടണ്‍ അരിയുടെ വെറും 0.38 ശതമാനം (19,000 ടണ്‍) മാത്രമാണ് വില്‍ക്കാന്‍ കഴിഞ്ഞത്. ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയരുന്നതിനിടയിലാണ് ഈ നീക്കം,. ഭക്ഷ്യവില ഉയരുന്നത് മൊത്തം പണപ്പെരുപ്പത്തെ ഉയര്‍ത്തുന്നുണ്ട്.
റീട്ടെയില്‍ പണപ്പെരുപ്പം ജൂലൈയില്‍ 7 ശതമാനത്തിലധികമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.






