ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

എൻപിഎസിൽ ഗ്യാരണ്ടി പെൻഷൻ നടപ്പാക്കാൻ കേന്ദ്രം

ഴയ പെൻഷൻ സമ്പ്രദായവും പുതിയ പെൻഷൻ സമ്പ്രദായവും തമ്മിലുള്ള വാദപ്രതിവാദം രാജ്യത്തിന്റെ വിവിവധ ഭാഗങ്ങളിൽ ചൂടുപിടിക്കുകയാണ്. കഴി‍ഞ്ഞ ഏതാനും വർഷങ്ങൾക്കിടെ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളാണ് പഴയ പെൻഷൻ സമ്പ്രദായത്തിലേക്ക് തിരികെ പോയത്.

ഇതോടെ കൂടുതൽ സംസ്ഥാനങ്ങളിൽ നിന്നും സമാന ആവശ്യമുയർന്നതും രണ്ട് പതിറ്റാണ്ടോളമായി പുതിയ പെൻഷൻ സമ്പ്രാദയത്തിന്റെ ഭാഗമായുള്ള കേന്ദ്രസർക്കാർ ജീവനക്കാരുടെ താത്പര്യങ്ങളും പരിഗണിച്ച്, മുടങ്ങാതെയും മാന്യമായ തുക ഉറപ്പാക്കുന്നതുമായ രീതിയിൽ നാഷണൽ പെൻഷൻ സിസ്റ്റം അഥവാ എൻപിഎസ് പരിഷ്കരിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

ഈ വർഷാവസാനത്തോടെ ആരംഭിക്കുന്ന നിർണായക നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുൻപേ, പുതിയ പെൻഷൻ മാതൃക കേന്ദസർക്കാർ അവതരിപ്പിച്ചേക്കുമെന്ന് വിവിധ ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.

നിലവിൽ ജീവനക്കാരും സർക്കാരും ഒത്തുചേർന്നാണ് പെൻഷൻ ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നത്. സമാനരീതിയിൽ വിഹിതം അടയ്ക്കുന്നത് തുടരുമെങ്കിലും സർവീസ് കാലാവധിയുടെ ദൈർഘ്യവും പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതവും പരിഗണിച്ചുള്ള ഒരു ഗ്യാരണ്ടി ഉറപ്പാക്കാനാണ് ശ്രമം.

അതേസമയം നിലവിലുള്ള എൻപിഎസ് സംവിധാനം ഘടനാപരമായി പരിഷ്കരിച്ചാൽ 35-40 ശതമാനം ഗ്യാരണ്ടി നൽകാവുന്നതേയുള്ളു എന്ന് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

എന്നിരുന്നാലും 2024 ലോക്സഭ തെരഞ്ഞെടുപ്പ് കൂടി പടിവാതിക്കലെത്തി നിൽക്കവേ, അവസാന ശമ്പളത്തിന്റെ 50 ശതമാനം വരെ ഉറപ്പാക്കുന്നവിധം പെൻഷൻ സമ്പ്രദായം പൊളിച്ചെഴുതാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. പക്ഷേ, ഈ നീക്കം സർക്കാരിന്റെയും ജീവനക്കാർക്കും ചെലവ് ഗണ്യമായി വർധിപ്പിച്ചേക്കാം.

അതുപോലെ പണപ്പെരുപ്പത്തിന് ആനുപാതികമായി ആദായം ക്രമീകരിക്കുന്നത് അ‍ഞ്ചോ പത്തോ വർഷം കൂടുമ്പോഴുള്ള രീതിയിലേക്കു മാറ്റാനും പുതിയ പെൻഷൻ മാതൃകയിൽ ശുപാർശ വന്നേക്കും. സർക്കാരിന് നേരിടാവുന്ന ഉയർന്ന ചെലവ് പരിഗണിച്ചാണിത്.

നവംബർ മാസത്തിലോ അതിന് മുൻപായോ തന്നെ മിനിമം പെൻഷൻ ഉറപ്പാക്കുന്ന പദ്ധതി പ്രഖ്യാപിക്കാനാണ് സാധ്യതയെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

എന്നിരുന്നാലും തികച്ചും പുതിയ വൻകിട പെൻഷൻ പദ്ധതികളുമായി സർക്കാർ രംഗത്ത് വരാനുള്ള സാധ്യത കുറവാണെന്നും വിലയിരുത്തപ്പെടുന്നു.

പകരം രാജ്യത്തെ താഴ്ന്ന വരുമാനക്കാരുടെ ആശങ്കകൾ പരിഹരിക്കുന്നതിനുള്ള സാമൂഹ്യക്ഷേമ പദ്ധതികൾ അവതരിപ്പിക്കുന്നതിലായിരിക്കാം കേന്ദ്രസർക്കാർ ശ്രദ്ധകേന്ദ്രീകരിക്കുകയെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

ഇതിനായി നിലവിലെ സാമൂഹ്യക്ഷേമ പദ്ധതികൾ പരമാവധി പ്രയോജനപ്പെടുത്താനും കാര്യക്ഷമത ഉയർത്താനുമായിരിക്കും കേന്ദ്രസർക്കാർ ശ്രമിച്ചേക്കുകയെന്ന് മറ്റൊരു ഉദ്യോഗസ്ഥനും വെളിപ്പെടുത്തി.

കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ താഴ്ന്ന വരുമാനമുള്ള ജനവിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികൾ കേന്ദ്രസർക്കാർ അവതരിപ്പിച്ചിട്ടുണ്ട്.

13,000 കോടി രൂപ ചെലവിടുന്ന പിഎം വിശ്വകർമ പദ്ധതിയും കൂടുതൽ ഗുണഭോക്താക്കളിലേക്ക് എത്തുന്നവിധം സൗജന്യ എൽപിജി കണക്ഷൻ പദ്ധതി ദീർഘിപ്പിച്ചതുമൊക്കെ തന്നെ ഉദാഹരണം.

അതേസമയം ഫിനാൻസ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിലായിരിക്കും ഗ്യാരണ്ടി പെൻഷൻ സംബന്ധിച്ച അന്തിമ തീരുമാനം സർക്കാർ കൈക്കൊള്ളുക.

X
Top