ഇന്ത്യന്‍ ആഭരണ കയറ്റുമതിയിൽ കുതിപ്പ്സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റം

എയർഏഷ്യ ഇന്ത്യയുടെ ഏറ്റെടുക്കലിന് എയർ ഇന്ത്യയ്ക്ക് സിസിഐയുടെ അനുമതി

മുംബൈ: നോ-ഫ്രിൽസ് കാരിയറായ എയർഏഷ്യ ഇന്ത്യയുടെ മുഴുവൻ ഓഹരികളും ഏറ്റെടുക്കുന്നതിന് എയർ ഇന്ത്യക്ക് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അംഗീകാരം നൽകി. ടാറ്റ സൺസിന്റെ പൂർണ ഉടമസ്ഥതയിലുള്ള സ്ഥാപനമായ താലേസിന്റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനിയാണ് എയർ ഇന്ത്യ. ടാറ്റ സൺസിന് നേരത്തെ എയർഏഷ്യ ഇന്ത്യയിൽ 83.67% ഓഹരിയുണ്ടായിരുന്നു, ശേഷിക്കുന്ന ഓഹരി മലേഷ്യയിലെ എയർഏഷ്യ ഗ്രൂപ്പിന്റെ ഭാഗമായ എയർഏഷ്യ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിനാണ് (എഎഐഎൽ).

ഈ നിർദിഷ്ട ഏറ്റെടുക്കൽ കരാറിന് എയർ ഇന്ത്യ സിസിഐയുടെ അനുമതി തേടിയിരുന്നു. ഇപ്പോൾ ഈ കരാറിനാണ് സിസിഐയുടെ അംഗീകാരം ലഭിച്ചത്. കഴിഞ്ഞ വർഷം ടാറ്റ സൺസിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ തലേസ് പ്രൈവറ്റ് ലിമിറ്റഡ് സർക്കാരിൽ നിന്ന് എയർ ഇന്ത്യയെയും എയർ ഇന്ത്യ എക്‌സ്പ്രസിനെയും ഏറ്റെടുത്തിരുന്നു.

X
Top