ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ചാര്‍ട്ടേഡ്,കോസ്റ്റ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറിമാരെ കള്ളപ്പണ വെളുപ്പിക്കല്‍ നിരോധന നിയമത്തിന് കീഴിലാക്കി

ന്യൂഡല്‍ഹി: ചാര്‍ട്ടേഡ്, കോസ്റ്റ് അക്കൗണ്ടന്റുമാരെയും കമ്പനി സെക്രട്ടറിമാരെയും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന് (പിഎംഎല്‍എ) കീഴില്‍ കൊണ്ടുവന്നു. കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം.മെയ് മൂന്നിനാണ് ധനമന്ത്രാലയം ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.

സിഎ, സിഎസ്, കോസ്റ്റ് അക്കൗണ്ടന്റുമാര്‍ എന്നിവരെ കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമത്തിന് കീഴില്‍ കൊണ്ടുവന്നിട്ടുണ്ട്. ക്ലയിന്റുകള്‍ക്കായി സ്വത്തുക്കള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുക, ബാങ്ക് അക്കൗണ്ട്, പണം, സെക്യൂരിറ്റി മാനേജ്‌മെന്റ്, കമ്പനി രൂപീകരണം, ഓര്‍ഗനൈസേഷന്‍, ബാധ്യത പങ്കാളിത്തങ്ങള്‍ എന്നിവ പിഎംഎല്‍എയ്ക്ക് കീഴിലാകും. മേല്‍പറഞ്ഞ സാമ്പത്തിക ഇടപാടുകളുടെ റിപ്പോര്‍ട്ടിംഗ് എന്റിറ്റിയായി ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ മാറിയിട്ടുണ്ടെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) പറഞ്ഞു.

“ഒരു റിപ്പോര്‍ട്ടിംഗ് സ്ഥാപനമെന്ന നിലയില്‍ മേല്‍പ്പറഞ്ഞ ഇടപാടുകളില്‍ ഏര്‍പ്പെടുന്ന എല്ലാ ക്ലയന്റുകളുടെയും കെവൈസി നടത്തുകയും അതിന്റെ രേഖകള്‍ സൂക്ഷിക്കുകയും വേണം,”ഐസിഎഐ നിര്‍ദ്ദേശിക്കുന്നു.നിരോധിത ഇടപാടുകള്‍ ഏതെല്ലാം എന്നത് സംബന്ധിച്ച് ഐസിഎഐ അംഗങ്ങളെ ബോധവത്ക്കരിക്കും. കള്ളപ്പണം പരിശോധിക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ മാസങ്ങളില്‍ പിഎംഎല്‍എ വ്യവസ്ഥകള്‍ കര്‍ശനമാക്കിയിരുന്നു.

രാഷ്ട്രീയമായി തുറന്നുകാട്ടപ്പെട്ട വ്യക്തികളുടെ (പിഇപി) സാമ്പത്തിക ഇടപാടുകള്‍ രേഖപ്പെടുത്തുന്നത് നിര്‍ബന്ധമാക്കിക്കൊണ്ട് മാര്‍ച്ചില്‍ മന്ത്രാലയം പിഎംഎല്‍എ നിയമങ്ങള്‍ ഭേദഗതി ചെയ്തു. കൂടാതെ, പിഎംഎല്‍എയ്ക്ക് കീഴിലുള്ള ലാഭേച്ഛയില്ലാത്ത സംഘടനകളുടെയും എന്‍ജിഒകളുയെും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ധനകാര്യ സ്ഥാപനങ്ങളോ റിപ്പോര്‍ട്ടിംഗ് ഏജന്‍സികളോ നിര്‍ബന്ധിതരായി. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളും വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന ഇടനിലക്കാരും അവരുടെ ക്ലയന്റുകളുടെയും പ്ലാറ്റ്‌ഫോമിന്റെ ഉപയോക്താക്കളുടെയും കെവൈസി ചെയ്യണം.

വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ പിഎംഎല്‍എയ്ക്ക് കീഴില്‍ ‘റിപ്പോര്‍ട്ടിംഗ് എന്റിറ്റി’ ആയിരിക്കുമെന്ന് ധനമന്ത്രാലയം അറിയിക്കുന്നു.

X
Top