ഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍എംപിസി മീറ്റിംഗ്: നിരക്ക് വര്‍ദ്ധനയുണ്ടാകില്ലെന്ന് ഗോള്‍ഡ്മാന്‍കയറ്റുമതി 2 ട്രില്യണ്‍ ഡോളറിലെത്തുമ്പോള്‍ അവസരങ്ങള്‍ കൂടും – പിയൂഷ് ഗോയല്‍ആര്‍ബിഐ ‘ന്യൂട്രല്‍’ നിലപാട് സ്വീകരിക്കണമെന്ന് സിഐഐ പ്രസിഡന്റ്ബാങ്കുകളുടെ വ്യവസായ വായ്പ വളര്‍ച്ച കുറഞ്ഞു; സേവന മേഖല, വ്യക്തിഗത, കാര്‍ഷിക വായ്പ വളര്‍ച്ച മെച്ചപ്പെട്ടു

വർമോറ ഗ്രാനിറ്റോയുടെ ന്യൂനപക്ഷ ഓഹരികൾ ഏറ്റെടുക്കാൻ കാർലൈൽ

മുംബൈ: ടൈൽസ്, ബാത്ത്വെയർ നിർമ്മാതാക്കളായ വർമോറ ഗ്രാനിറ്റോ പ്രൈവറ്റ് ലിമിറ്റഡിന്റെ ന്യൂനപക്ഷ ഓഹരികൾ ഏറ്റെടുക്കുന്നതിനായി കമ്പനിയുമായി തന്ത്രപരമായ പങ്കാളിത്തത്തിൽ ഏർപ്പെട്ടതായി ഗ്ലോബൽ പ്രൈവറ്റ് ഇക്വിറ്റി (പിഇ) സ്ഥാപനമായ കാർലൈൽ ചൊവ്വാഴ്ച അറിയിച്ചു. ഈ ഇടപാടിനുള്ള ഇക്വിറ്റി, കാർലൈൽ ഏഷ്യ പാർട്‌ണേഴ്‌സ് ഗ്രോവുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന സ്ഥാപനങ്ങൾ നിയന്ത്രിക്കുകയും ഉപദേശിക്കുകയും ചെയ്യുന്ന ഫണ്ടുകളിൽ നിന്നാണ് വരുന്നതെന്ന് സ്ഥാപനം പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ഇടപാടിന്റെ സാമ്പത്തിക വ്യവസ്ഥകൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

1994-ൽ സ്ഥാപിതമായ ടൈൽ, ബാത്ത്‌വെയർ ബ്രാൻഡാണ് വർമോറ. കമ്പനിയുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ പ്രീമിയം ടൈലുകൾ, ഫാസറ്റുകൾ, സാനിറ്ററിവെയർ എന്നിവ ഉൾപ്പെടുന്നു, കൂടാതെ കമ്പനി അതിന്റെ ഉൽപ്പന്നങ്ങൾ ഇന്ത്യയിലും ആഗോളതലത്തിലും 200-ലധികം എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് ഔട്ട്‌ലെറ്റുകൾ ഉൾപ്പെടുന്ന ഒരു വിതരണ ശൃംഖലയിലൂടെയാണ് വിൽക്കുന്നത്. കാർലൈലിൽ നിന്നുള്ള നിക്ഷേപം ബ്രാൻഡ് നിർമ്മാണത്തിനും വിതരണ ശൃംഖല ആഴത്തിലാക്കാനും ഉൽപ്പന്ന നവീകരണത്തിനും ശേഷി വർദ്ധിപ്പിക്കാനുമായി ഉപയോഗിക്കുമെന്ന് വർമോറ അറിയിച്ചു.

ഇൻവെസ്റ്റ്‌മെന്റ് ബാങ്കായ സ്റ്റിയർ അഡൈ്വസേഴ്‌സാണ് വർമോറയുടെ ഇടപാട് ഉപദേശകനായി പ്രവർത്തിച്ചത്. സാധാരണ ക്ലോസിംഗ് വ്യവസ്ഥകൾക്ക് വിധേയമായി 23 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഇടപാട് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

X
Top