വളര്‍ച്ചാ അനുമാനത്തില്‍ കുറവ് വരുത്തി വിദഗ്ധര്‍എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിക്കില്ലെന്ന് കേന്ദ്രംഏറ്റവുമധികം വിദേശ നാണയശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് നാലാംസ്ഥാനംക്രിപ്‌റ്റോകറന്‍സികള്‍ നേട്ടത്തില്‍സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാര വിതരണം തുടർന്നേക്കും

എയർടെൽ എൻഎക്‌സ്‌ട്രായുടെ 24 ശതമാനം ഓഹരികൾ കാർലൈൽ ഏറ്റെടുത്തു

മുംബൈ: യുഎസ് ആസ്ഥാനമായുള്ള കാർലൈൽ ഗ്രൂപ്പിന്റെ അഫിലിയേറ്റ് ആയ സിഎ ക്ലൗഡ് ഇൻവെസ്റ്റ്‌മെന്റ്, ഇന്ത്യൻ ടെലികോം കമ്പനിയുടെ ഡാറ്റാ സെന്റർ സബ്‌സിഡിയറിയായ എൻഎക്‌സ്‌ട്രാ ഡാറ്റയുടെ 24.04% ഓഹരികൾ ഏറ്റെടുക്കുന്നത് പൂർത്തിയാക്കിയതായി ഭാരതി എയർടെൽ അറിയിച്ചു. 1788 കോടി രൂപയ്ക്കാണ് കമ്പനിയുടെ 24.04 ശതമാനം ഓഹരികൾ കാർലൈൽ ഏറ്റെടുത്തത് എന്ന് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലേക്ക് നൽകിയ ഒരു ഫയലിംഗിൽ എയർടെൽ പറഞ്ഞു. ഡാറ്റാ സെന്റർ കമ്പനിയിലെ ശേഷിക്കുന്ന ഓഹരി എയർടെൽ തന്നെ കൈവശം വെയ്ക്കും. എൻഎക്‌സ്‌ട്രാ ഡാറ്റയിലെ കമ്പനിയുടെ 25% വരെ ഓഹരികൾ കാർലൈൽ ഗ്രൂപ്പിന് 235 മില്യൺ ഡോളറിന് വിൽക്കാൻ എയർടെൽ 2020 ജൂലൈ 1 ന് കാർലൈലുമായി ഒരു കരാർ പ്രഖ്യാപിച്ചിരുന്നു.

ഈ ഇടപാടിന് 2020 ഓഗസ്റ്റ് 26 ന് സിസിഐ അംഗീകാരം നൽകിയതിന് ശേഷം ഒക്ടോബറിൽ ഭാരതി എയർടെൽ അതിന്റെ ഡാറ്റാ സെന്റർ സബ്‌സിഡിയറിയുടെ സെക്യൂരിറ്റികളുടെ ഇഷ്യു സിഎ ക്ലൗഡ് ഇൻവെസ്റ്റ്‌മെന്റിന് നൽകിയിരുന്നു. എൻഎക്‌സ്‌ട്രാ ഡാറ്റ, ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന 10 ഡാറ്റാ സെന്ററുകളിലൂടെ ഡാറ്റാ സെന്റർ കോളോക്കേഷൻ സേവനങ്ങൾ നൽകുന്നു. ബിഎസ്ഇയിൽ എയർടെല്ലിന്റെ ഓഹരി വില 2.23 ശതമാനത്തിന്റെ നേട്ടത്തിൽ 657.45 രൂപയിലെത്തി

X
Top