Alt Image
സ്വർണാഭരണത്തിന് വൻ ഇളവുമായി വ്യാപാരികൾമറ്റൊരു വമ്പൻ ഡീൽ കൂടി; ചിലെയുമായി ഇന്ത്യ അവസാനവട്ട ചർച്ചകളിൽപാന്‍ കാര്‍ഡ് നിബന്ധനകളില്‍ വന്‍ ഇളവ്; ബാങ്ക് ഇടപാടുകള്‍ക്കും ഹോട്ടല്‍ ബില്ലുകള്‍ക്കും പുതിയ പരിധി വരുന്നുകേരള ഗ്രഫീൻ പോളിസിക്ക് അംഗീകാരംഇന്ത്യയിൽ ഏറ്റവുമധികം വിലവർധനയുള്ള സംസ്ഥാനമെന്ന ചീത്തപ്പേര് ഒഴിവാക്കി കേരളം

3,500 കോടി രൂപ സമാഹരിക്കാൻ കാനറ ബാങ്ക്

മുംബൈ: മൂലധന സമാഹരണം നടത്താൻ പദ്ധതിയിട്ട് പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക്. വളർച്ചാ ആവശ്യകതകൾ നിറവേറ്റുന്നതിനായി മൂലധന പര്യാപ്തത അനുപാതം വർധിപ്പിക്കാൻ ടയർ II ബോണ്ടുകൾ വഴി 3,500 കോടി രൂപ വരെ സമാഹരിക്കാനാണ് കാനറ ബാങ്ക് ഒരുങ്ങുന്നത്.

2021 ഡിസംബറിൽ 7.09 ശതമാനം കൂപ്പൺ നിരക്കിൽ 2,500 കോടി രൂപ സമാഹരിച്ചതായിരുന്നു ടയർ II ബോണ്ടുകൾ വഴിയുള്ള ബാങ്കിന്റെ അവസാന മൂലധന സമാഹരണം. 1,000 കോടി രൂപയുടെ പ്രാഥമിക വലുപ്പമുള്ള ടയർ II ബോണ്ടുകളുടെ ആദ്യ ഗഡു 2022 ഓഗസ്റ്റ് 25-ന് വിപണിയിലെത്താൻ സാധ്യതയുണ്ട്. ഈ ബോണ്ടുകൾക്ക് 10 വർഷത്തെ കാലാവധിയുണ്ടായിരിക്കും. കൂടാതെ നിർദിഷ്ട ഓഫറിൽ 1,000 കോടി രൂപയുടെ ഗ്രീൻ ഷൂ ഓപ്ഷൻ ഉണ്ടാകുമെന്ന് വിപണി വൃത്തങ്ങൾ അറിയിച്ചു.

കാനറ ബാങ്കിന്റെ നിർദിഷ്ട ടയർ II ബോണ്ട് ഇഷ്യുവിന് റേറ്റിംഗ് ഏജൻസിയായ ഐസിആർഎ AAA റേറ്റിംഗ് നൽകിയിട്ടുണ്ട്. ജൂലൈയിൽ ബാങ്ക് 8.24 ശതമാനം കൂപ്പണിൽ അഡീഷണൽ ടയർ -1 (എടി-1) ബോണ്ടുകൾ വഴി 2,000 കോടി രൂപയുടെ മൂലധനം സമാഹരിച്ചിരുന്നു. 2022 ജൂൺ 30 ലെ കണക്കനുസരിച്ച് കാനറ ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 14.91 ശതമാനമാണ്.

ബെംഗളൂരു ആസ്ഥാനമായുള്ള പൊതുമേഖലാ സ്ഥാപനത്തിന് 2022-23 സാമ്പത്തിക വർഷത്തിൽ അഡീഷണൽ ടയർ I ബൈൻഡുകളും (5,500 കോടി രൂപ), ടയർ II ബോണ്ടുകളും (3,500 കോടി രൂപ) വഴി 9,000 കോടി രൂപ വരെ സമാഹരിക്കാൻ അനുമതിയുണ്ട്. വായ്പാ വളർച്ചയ്ക്ക് നിർണായകമായ മൂലധന അടിത്തറ വർധിപ്പിക്കുന്നതിനാണ് പ്രധാനമായും ടയർ II ബോണ്ട് ഇഷ്യു ചെയ്യുന്നതെന്ന് കാനറ ബാങ്ക് എക്സിക്യൂട്ടീവുകൾ പറഞ്ഞു.

അതേസമയം, മറ്റൊരു പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ ഈ ആഴ്ച അവസാനത്തോടെ AT1 ബോണ്ടുമായി വിപണിയിലെത്താൻ സാധ്യതയുണ്ട്. ഇതിന്റെ പ്രാഥമിക ഇഷ്യൂ വലുപ്പം 500 കോടി രൂപയും ഗ്രീൻ ഇഷ്യൂ ഓപ്ഷൻ 2,500 കോടി രൂപയുമാണ്.

X
Top