നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കിയെന്ന് കനറാ ബാങ്ക്

രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ സുപ്രധാനമായ ഒരു ചുവടുവെപ്പുമായി കനറാ ബാങ്ക്. സേവിംഗ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന നിബന്ധന പൂര്‍ണ്ണമായും ഒഴിവാക്കിയതായി ബാങ്ക് പ്രഖ്യാപിച്ചു. ജൂണ്‍ 1 മുതല്‍ ഈ പുതിയ നയം പ്രാബല്യത്തില്‍ വന്നു.

ഇതോടെ, മിനിമം ബാലന്‍സ് ഇല്ലാത്തതിന് പിഴ ഈടാക്കാത്ത ആദ്യത്തെ വലിയ പൊതുമേഖലാ ബാങ്കായി കനറാ ബാങ്ക് മാറി. ഒരു സേവിംഗ്സ് അക്കൗണ്ട് ഉടമയ്ക്കും ഇനി കുറഞ്ഞ ബാലന്‍സിന്റെ പേരില്‍ പിഴ ഈടാക്കില്ലെന്ന് ബാങ്ക് വ്യക്തമാക്കി.

ബാങ്ക് അക്കൗണ്ടുകളില്‍ ഓരോ മാസവും ഒരു നിശ്ചിത തുക കുറഞ്ഞത് നിലനിര്‍ത്തേണ്ടതിനെയാണ് മിനിമം പ്രതിമാസ ബാലന്‍സ് എന്ന് പറയുന്നത്. ഇത് നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടാല്‍ അധിക പിഴ ഈടാക്കാറുണ്ട്.

കാനറ ബാങ്കിന്റെ ഈ തീരുമാനം ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാകും. ഉദാഹരണത്തിന് മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടാല്‍, ആക്‌സിസ് ബാങ്ക് ആവശ്യമായ ശരാശരി ബാലന്‍സിന്റെ 6% പിഴയായി ഈടാക്കുന്നുണ്ട്. ഇത് പരമാവധി 600 രൂപ വരെയാകാം.

എല്ലാത്തരം സേവിംഗ്സ് അക്കൗണ്ടുകള്‍ക്കും ബാധകം:
മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കിയത് എല്ലാത്തരം സേവിംഗ്സ് അക്കൗണ്ടുകള്‍ക്കും ബാധകമാണ്. ഇവയില്‍ ഉള്‍പ്പെടുന്നവ:

  • റെഗുലര്‍ സേവിംഗ്സ് അക്കൗണ്ടുകള്‍
  • സാലറി അക്കൗണ്ടുകള്‍
  • എന്‍ആര്‍ഐ സേവിംഗ്സ് അക്കൗണ്ടുകള്‍
  • മുതിര്‍ന്ന പൗരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള അക്കൗണ്ടുകള്‍
  • മുന്‍പ്, അക്കൗണ്ടിന്റെ തരം അനുസരിച്ച് ഉപഭോക്താക്കള്‍ ഒരു നിശ്ചിത പ്രതിമാസ ശരാശരി ബാലന്‍സ് നിലനിര്‍ത്തേണ്ടതുണ്ടായിരുന്നു. ഇത് പാലിക്കാത്തവര്‍ക്ക് സര്‍വീസ് ചാര്‍ജുകളോ പിഴകളോ നേരിടേണ്ടി വന്നിരുന്നു.
    ആര്‍ക്കൊക്കെ പ്രയോജനം?
    ഈ പുതിയ നയം രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് അക്കൗണ്ട് ഉടമകള്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുന്നവരില്‍ ഉള്‍പ്പെടുന്നവര്‍:
  • ശമ്പള വരുമാനക്കാര്‍
  • പെന്‍ഷന്‍കാര്‍, മുതിര്‍ന്ന പൗരന്മാര്‍
  • വിദ്യാര്‍ത്ഥികള്‍, ആദ്യമായി ബാങ്ക് ഉപയോഗിക്കുന്നവര്‍
  • പ്രവാസി ഇന്ത്യക്കാര്‍ (എന്‍ആര്‍ഐകള്‍)

X
Top