വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

കനറാ ബാങ്കിന് 5070 കോടി രൂപ അറ്റാദായം

ർക്കാർ ഉടമസ്ഥതയിലുള്ള കാനറ ബാങ്കിന്റെ നാലാം പാദ അറ്റാദായം 28 ശതമാനം ഉയർന്ന്‌ 5,070 കോടി രൂപയായി.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ബാങ്കിന്റെ അറ്റാദായം 3,951 കോടി രൂപയായിരുന്നു. 2025 സാമ്പത്തിക വർഷത്തിലെ നികുതി കഴിഞ്ഞുള്ള ലാഭം 17,540 കോടി രൂപയായി ഉയർന്നു.

അറ്റ പലിശ വരുമാനം റിപ്പോർട്ടിംഗ് പാദത്തിൽ 1.44 ശതമാനം കുറഞ്ഞ് 9,442 കോടി രൂപയായി. അറ്റ പലിശ മാർജിൻ 0.25 ശതമാനം കുറഞ്ഞ് 2.80 ശതമാനമായി.

പലിശ ഇതര വരുമാനം റിപ്പോർട്ടിംഗ് പാദത്തിൽ 21.74 ശതമാനം വർധിച്ച് 6,351 കോടി രൂപയായി.

മാർച്ചിൽ ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം മൂന്ന് മാസം മുമ്പത്തെ 3.34 ശതമാനത്തിൽ നിന്ന് 2.94 ശതമാനമായി മെച്ചപ്പെട്ടു.

X
Top