2047 ഓടെ എട്ട് സംസ്ഥാനങ്ങൾ ഒരു ട്രില്യൺ ഡോളർ ജിഡിപിലേക്ക് ഉയരുമെന്ന് ഇന്ത്യാ റേറ്റിങ്സ്വ്യോമയാന മേഖലയിൽ പ്രതിസന്ധി: വിമാന യാത്രാ നിരക്കുകൾ കുതിക്കുന്നുസ്വർണവില ചരിത്രത്തിലാദ്യമായി 53,000 കടന്നുകേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ 7000 കോടി കേന്ദ്രം കുറച്ചുഇന്ത്യയിലെ കുടുംബങ്ങൾ കടക്കെണിയിലെന്ന് പഠന റിപ്പോർട്ട്

9000 കോടി രൂപയുടെ മൂലധനം സമാഹരിക്കാൻ കാനറ ബാങ്ക്

മുംബൈ: അധിക ടയർ -1, ടയർ -2 ബോണ്ടുകൾ സംയോജിപ്പിച്ച് 9,000 കോടി രൂപയുടെ മൂലധന സമാഹരണം നടത്താനുള്ള പദ്ധതിക്ക് ബോർഡ് അംഗീകാരം നൽകിയതായി സർക്കാർ ഉടമസ്ഥതയിലുള്ള കാനറ ബാങ്ക് അറിയിച്ചു. അതേസമയം ഈ സാമ്പത്തിക വർഷം തങ്ങൾക്ക് ഇക്വിറ്റി വിപുലീകരണ പദ്ധതിയില്ലെന്ന് ബാങ്ക് അറിയിച്ചു. ബേസൽ III അഡീഷണൽ ടയർ 1 ബോണ്ടുകൾ വഴി 5500 കോടി രൂപ സമാഹരിക്കാനും, ടയർ 2 ബോണ്ടുകൾ വഴി 3500 കോടി രൂപ സമാഹരിക്കാനുമാണ് ബാങ്ക് ലക്ഷ്യമിടുന്നത്. 9000 കോടി രൂപയുടെ മൂലധന സമാഹരണത്തിന് ബാങ്ക് ബോർഡിൻറെ അനുമതി തേടുമെന്ന് നേരത്തെ തന്നെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഫണ്ട് ശേഖരണത്തിന്റെ സമയവും വ്യാപ്തിയും പൂർണ്ണമായും വിപണി സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുമെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ റെഗുലേറ്ററി ഫയലിംഗിൽ ബാങ്ക് പറഞ്ഞു. 10% റീട്ടെയിൽ ലോൺ വിപുലീകരണം വിഭാവനം ചെയ്തപ്പോൾ വായ്പാ ദാതാവ് അതിന്റെ മൊത്തത്തിലുള്ള വായ്പ വളർച്ചാ ലക്ഷ്യം 8% ആയി നിശ്ചയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബാങ്കിന്റെ ലോൺ ബുക്ക് 9.77 ശതമാനം വർധിച്ച് 7.41 ലക്ഷം കോടി രൂപയായിരുന്നു. 

X
Top