ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

350 കോടി രൂപ സമാഹരിച്ച്‌ കാക്ടസ് വെഞ്ച്വർ പാർട്‌ണേഴ്‌സ്

ബാംഗ്ലൂർ: 350 കോടി രൂപയുടെ ഫണ്ടിംഗ് സമാഹരിച്ചതായി വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ കാക്ടസ് വെഞ്ച്വർ പാർട്‌ണേഴ്‌സ് (സിവിപി) അറിയിച്ചു. 2022 ഡിസംബറോടെ 750 കോടി രൂപയുടെ ഫണ്ട് സമാഹരിക്കാനാണ് സ്ഥാപനം ലക്ഷ്യമിടുന്നത്. ഇതിനായി ആഭ്യന്തര, അന്തർദേശീയ സ്ഥാപന നിക്ഷേപകരുമായി ഫണ്ട് സജീവ ചർച്ചകൾ നടത്തിവരികയാണ്.

ഇന്ത്യയിലെ ക്ലീൻ ടെക്, ഹെൽത്ത് ടെക്, ബി2ബി സാസ് കമ്പനികളിൽ നിക്ഷേപം നടത്തുന്നതിലാണ് ഫണ്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അനുരാഗ് ഗോയൽ, അമിത് ശർമ്മ, രാജീവ് കലമ്പി എന്നിവർ ചേർന്ന് 2021ൽ സ്ഥാപിച്ച സ്ഥാപനമാണ് കാക്ടസ് വെഞ്ച്വർ പാർട്‌ണേഴ്‌സ്. ഇത് ആരംഭം മുതൽ ടെക്നോളജി, ഡയറക്ട് ടു കൺസ്യൂമർ (D2C) മേഖലകളിലെ പ്രാരംഭ ഘട്ട സ്റ്റാർട്ടപ്പുകളിലാണ് നിക്ഷേപം നടത്തിയത്.

പി‌എം‌എഫ് ഘട്ടം കടന്ന സ്റ്റാർട്ടപ്പുകളെ അവരുടെ വളർച്ച ത്വരിതപ്പെടുത്താൻ സഹായിക്കുന്നത്തിലാണ് ഇവരുടെ പ്രധാന ശ്രദ്ധ. ജനറൽ പാർട്ണർമാരിൽ നിന്നുള്ള 15% പ്രതിബദ്ധതയോടെ, അടുത്ത മൂന്ന്-നാല് വർഷത്തിനുള്ളിൽ പുതിയ മൂലധനം വിന്യസിക്കാൻ ഫണ്ട് പദ്ധതിയിടുന്നു.

കൂടാതെ പുതിയ-യുഗ ലക്ഷ്യത്തോടെയുള്ള കമ്പനികളെ അവരുടെ യഥാർത്ഥ സാധ്യതകൾ കൈവരിക്കാൻ സിവിപി സഹായിക്കുന്നു. സ്ഥാപനം മുമ്പ്, റൂബിക്സ് ഡാറ്റ സയൻസസ്, ഓറിക്, എഎംപിഎം, വിത്രയ ടെക്നോളജീസ് എന്നിവയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

X
Top