റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതിയില്‍ ഇയു ഒന്നാം സ്ഥാനത്ത്ഡോളറിനെതിരെ ദുര്‍ബലമായി രൂപനടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 6.3 ശതമാനമെന്ന് എസ്ബിഐചൈനയിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി 20 ശതമാനം വര്‍ദ്ധിച്ചുസ്വകാര്യ മൂലധന ചെലവില്‍ പുരോഗതി ദൃശ്യമാകുന്നില്ല: എസ്ബിഐ റിപ്പോര്‍ട്ട്

ഓണ്‍ലൈന്‍ ഗെയ്മിംഗിന് 28% ജിഎസ്ടി, ഭേദഗതികള്‍ക്ക് മന്ത്രിസഭ അനുമതി

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിമിംഗ്, കാസിനോകള്‍, കുതിരപ്പന്തയം എന്നിവയ്ക്ക് പൂര്‍ണ്ണ മൂല്യത്തില്‍ 28 ശതമാനം ജിഎസ്ടി ഈടാക്കാന്‍ സര്‍ക്കാരിനെ പ്രാപ്തമാക്കുന്ന കേന്ദ്ര ചരക്ക് സേവന നികുതി നിയമ ഭേദഗതികള്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില് ചേര്ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് അനുമതി നല്‍കിയത്. നിലവിലെ സമ്മേളനത്തില്‍ ഇവ പാര്‍ലിമെന്റിന്റെ മേശപ്പുറത്തയ്ക്ക് വയ്ക്കും.

കാസിനോകള്‍, കുതിരപ്പന്തയം, ഓണ്‍ലൈന്‍ ഗെയിമിംഗ് എന്നിവയുടെ നികുതിയ്ക്ക് വ്യക്തത നല്‍കുന്നതിനായി 2017 ലെ സിജിഎസ്ടി നിയമം ഷെഡ്യൂള്‍ മൂന്നിലെ ഭേദഗതി ഉള്‍പ്പെടെ സിജിഎസ്ടി ആക്ട് 2017, ഐജിഎസ്ടി ആക്ട് 2017 എന്നിവയിലെ ഭേദഗതികള്‍ക്ക് ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശ നല്‍കിയിരുന്നു. ജിഎസ്ടി ഈടാക്കുന്നതിനായി ഓണ്‍ലൈന്‍ ഗെയിമിംഗ് ഒരു പ്രവര്‍ത്തനക്ഷമമായ ക്ലെയിമായി കണക്കാക്കും. ഇതിനാണ് നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നത്.

വിദേശ ഓണ്‍ലൈന്‍ മണി ഗെയിമിന് നികുതി ചുമത്താന്‍ 2017 ഐജിഎസ്ടി നിയമ ഭേദഗതിയും ശുപാര്‍ശ ചെയ്യപ്പെട്ടു. ജിഎസ്ടി രജിസ്‌ട്രേഷന്‍ ഇല്ലെങ്കില്‍ വിദേശ ഗെയ്മിംഗ് പോര്‍ട്ടലിന് നിരോധനം ഏര്‍്‌പ്പെടുത്തും. ഒക്ടോബര്‍ 1 മുതല്‍ നികുതി ചുമത്താന്‍ ജിഎസ്ടി കൗണ്‍സില്‍ താല്‍പ്പര്യപ്പെടുന്നു.

 അടുത്ത രണ്ട് മാസത്തിനുള്ളില്‍ നിയമനിര്‍മ്മാണ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും ശ്രമിക്കുന്നുണ്ട്. ഭേദഗതികള്‍ പാസായാല്‍ ചട്ടങ്ങളും വിജ്ഞാപനം ചെയ്യും.

X
Top