ദീപാവലി: ആഭ്യന്തര റൂട്ടുകളില്‍ വിമാന നിരക്ക് കുറയുന്നുഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതികേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

2U ഇങ്കിന്റെ ഏറ്റെടുക്കലിനായി 1 ബില്യൺ ഡോളറിലധികം വാഗ്ദാനം ചെയ്ത് ബൈജൂസ്

ന്യൂഡൽഹി: ഇന്ത്യൻ ഓൺലൈൻ വിദ്യാഭ്യാസ ദാതാക്കളായ ബൈജൂസ്, യുഎസിൽ ലിസ്റ്റുചെയ്തിരിക്കുന്ന എഡ്‌ടെക് കമ്പനിയായ 2U ഇങ്കിനെ ഏറ്റെടുക്കാൻ 1 ബില്യൺ ഡോളറിലധികം വാഗ്ദാനം ചെയ്തതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. കൂടാതെ ബൈജൂസ് കഴിഞ്ഞ ആഴ്ച 2U യുടെ ബോർഡിന് ഒരു ഓഹരിക്ക് ഏകദേശം 15 ഡോളർ വാഗ്ദാനം ചെയ്തതായും അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഈ ഓഫർ വില നാസ്‌ഡാക്കിലെ 2U-യുടെ കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് വിലയായ 9.30 ഡോളറിന്റെ 61% പ്രീമിയത്തെ പ്രതിനിധീകരിക്കുന്നു. ടൈഗർ ഗ്ലോബൽ മാനേജ്‌മെന്റിന്റെയും മാർക്ക് സക്കർബർഗിന്റെ ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവിന്റെയും പിന്തുണയുള്ള ലോകത്തിലെ ഏറ്റവും മൂല്യവത്തായ സ്റ്റാർട്ടപ്പുകളിൽ ഒന്നായ ബൈജൂസ് ഏറ്റെടുക്കലുകളിലൂടെ ആഗോളതലത്തിൽ അതിന്റെ വിപുലീകരണം ത്വരിതപ്പെടുത്തുകയാണ്.

2U, ചെഗ്ഗ് ഇങ്ക് എന്നിവയ്‌ക്കായി ബൈജൂസ് ലേലം വിളിക്കാൻ സാധ്യതയുണ്ടെന്ന് ബ്ലൂംബെർഗ് മെയ് മാസത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, 2U-യുമായുള്ള ചർച്ചകൾ എപ്പോൾ വേണമെങ്കിലും അവസാനിച്ചേക്കാമെന്നും, അതിന്റെ ബോർഡ് ഓഫർ നിരസിച്ചാൽ ഒരു കരാർ യാഥാർത്ഥ്യമാകില്ലെന്നും വൃത്തങ്ങൾ അറിയിച്ചു. 2U യുടെ നിലവിലെ വിപണി മൂല്യം 717 മില്യൺ ഡോളറും കടവും മറ്റ് ബാധ്യതകളും ഏകദേശം 1 ബില്യൺ ഡോളറുമാണ്. എന്നാൽ 2U-യുടെ പ്രതിനിധികളും, ബൈജൂസും ഈ വാർത്തകളോട് പ്രതികരിക്കാൻ തയ്യാറായില്ല.

വിപണി ഗവേഷകനായ സിബി ഇൻസൈറ്റ്‌സ് പറയുന്നതനുസരിച്ച്, 22 ബില്യൺ ഡോളറിന്റെ മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സ്റ്റാർട്ടപ്പാണ് ബൈജൂസ്. ഇവരുടെ ഓൺലൈൻ ലേണിംഗ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന 115 ദശലക്ഷം വിദ്യാർത്ഥികളുണ്ടെന്നും, അവരിൽ 7 ദശലക്ഷം പേർ വാർഷിക സബ്‌സ്‌ക്രിപ്‌ഷനുകൾ അടയ്ക്കുന്നതായും കണക്കുകൾ കാണിക്കുന്നു. 

X
Top