ബെംഗളൂരു: മലയാളായി സ്റ്റാർട്ടപ്പ് സംരംഭമായ ബൈജൂസിന്റെ മാതൃകമ്പനിയായ ‘തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ്’ 2022 സാമ്പത്തിക വര്‍ഷത്തിലെ ഫലങ്ങള്‍ ഒക്‌റ്റോബര്‍ രണ്ടാം വാരം പുറത്തു വിടുമെന്ന് പ്രഖ്യാപിച്ചു.
കമ്പനിയുടെ നിലവിലെ സ്ഥിതിയില്‍ ഏറെ പ്രാധാന്യമുള്ള നിര്‍ണായക ഫലമാണ് പുറത്തു വരിക. ഒന്നരവര്‍ഷത്തിനു ശേഷം ആണ് കമ്പനി ഫലപ്രഖ്യാപനം നടത്തുന്നത്.
സെപ്റ്റംബര്‍ അവസാനം ഫലങ്ങള്‍ പുറത്തുവിടുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഒക്‌റ്റോബര്‍ രണ്ടാം വാരം നടക്കുന്ന ബോര്‍ഡ് മീറ്റിംഗില്‍ ഓഡിറ്റ് ചെയ്ത അക്കൗണ്ട്‌സിന് അംഗീകാരം ലഭിച്ചതിനു ശേഷം പുറത്തുവിടുമെന്നാണ് കമ്പനിയുടെ പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക ഫലങ്ങള്‍ ഇതുവരെ പുറത്തുവിടാത്തതില്‍ ഓഹരി ഉടമകള്‍ക്കിടയില്‍ നീരസമുണ്ടായിരുന്നു.
മാത്രമല്ല നേരത്തെ കമ്പനിയുടെ ഓഡിറ്റര്‍ ആയിരുന്ന ഡിലോയ്റ്റ് രാജിവച്ചത് ഓഡിറ്റ് സംബന്ധിച്ച് കമ്പനി അധികൃതരുടെ നിസ്സഹരകരണം ചൂണ്ടിക്കാണിച്ചു കൊണ്ടാണ്.
അതിനു ശേഷമാണ് കമ്പനിയുടെ തലപ്പത്തുള്ളവരില്‍ പലരും ബൈജൂസുമായി പിരിഞ്ഞത്.