ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ബർമൻ കുടുംബം എവറെഡി ഇൻഡസ്ട്രീസിന്റെ പ്രമോട്ടർമാരാകുന്നു

ഡൽഹി: ഡാബർ ഇന്ത്യയുടെ പ്രൊമോട്ടർമാരായ ബർമൻ കുടുംബം, ഖൈത്താൻസിന് പകരമായി ഡ്രൈ സെൽ ബാറ്ററി നിർമ്മാതാക്കളായ എവറെഡി ഇൻഡസ്ട്രീസിന്റെ പ്രമോട്ടർമാരായി സ്വയം പുനഃക്രമീകരിച്ചു. ജൂണിൽ ഓപ്പൺ ഓഫർ പൂർത്തിയാക്കിയതിന് ശേഷം ബർമൻ കുടുംബം കൊൽക്കത്ത ആസ്ഥാനമായുള്ള കമ്പനിയുടെ പ്രൊമോട്ടർമാരായി. ഓപ്പൺ ഓഫറിലൂടെ 14 ശതമാനത്തിലധികം ഓഹരികൾ സ്വന്തമാക്കിയ ബർമൻസിന് എവറെഡിയിൽ ഇപ്പോൾ 38.38 ശതമാനം ഓഹരിയുണ്ട്. പുരൺ അസോസിയേറ്റ്‌സ്, വിഐസി എന്റർപ്രൈസസ്, എംബി ഫിൻമാർട്ട്, ഗ്യാൻ എന്റർപ്രൈസസ്, ചൗദ്രി അസോസിയേറ്റ്‌സ് എന്നീ കുടുംബത്തിന്റെ വിവിധ നിക്ഷേപ വിഭങ്ങളിലൂടെയാണ് ബർമൻ കുടുംബം കമ്പനിയുടെ ഓഹരികൾ ഏറ്റെടുത്ത്.

ബർമൻ കുടുംബത്തിന്റെ നോമിനികൾ ഒരാഴ്ചയ്ക്കുള്ളിൽ കമ്പനിയുടെ ബോർഡിൽ ചേരുമെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. കമ്പനിയുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കാൻ ബർമൻമാർ ഓപ്പൺ ഓഫർ ആരംഭിച്ചതിനെത്തുടർന്ന് മാർച്ചിൽ ആദിത്യ ഖൈതാനും അമൃതാൻഷു ഖൈതാനും ബോർഡിൽ നിന്ന് രാജിവച്ചിരുന്നു. ആദിത്യ നോൺ എക്സിക്യൂട്ടീവ് ചെയർമാനും അമൃതാൻഷു മാനേജിംഗ് ഡയറക്ടറുമായിരുന്നു. തുടർന്ന് ജോയിന്റ് മാനേജിംഗ് ഡയറക്ടറായിരുന്ന സുവമോയ് സാഹ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റിരുന്നു. വില്യംസൺ മഗോർ ഗ്രൂപ്പ് കമ്പനികളിലെ തങ്ങളുടെ കുടിശ്ശിക തിരിച്ചുപിടിക്കാൻ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പണയം വെച്ച ഓഹരികൾ അഭ്യർത്ഥിക്കുകയും വിൽക്കുകയും ചെയ്യുന്നത് തുടർന്നതിനെത്തുടർന്ന് എവറെഡിയിലെ ഖൈത്താൻമാരുടെ ഷെയർഹോൾഡിംഗ് 5% ൽ താഴെയായി. 

X
Top