യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

നെഗറ്റീവ് ട്രിഗറുകളില്ല, ഉയര്‍ച്ച പ്രതീക്ഷിച്ച് വിദഗ്ധര്‍

കൊച്ചി: ഫെഡ് റിസര്‍വിന്റെ നിരക്ക് നടപടിയോടും സന്ദേശത്തോടും യുഎസ് വിപണികള്‍ പ്രതികരിച്ചില്ല, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു. നടപടികള്‍ ഡാറ്റയെ ആശ്രയിച്ചിരിക്കും എന്നതാണ് ഫെഡറല്‍ മേധാവിയുടെ സന്ദേശം. അതിനാല്‍ സെപ്റ്റംബറിന് മുന്‍പുള്ള തൊഴില്‍ റിപ്പോര്‍ട്ടും സിപിഐ നമ്പറുകളും ഇനി നിര്‍ണ്ണായകമാകും.

നിലവില്‍ ആഗോള ഇക്വിറ്റി വിപണികളെ ബാധിക്കുന്ന നെഗറ്റീവ് ട്രിഗറുകളൊന്നുമില്ലെന്ന് വിജയകുമാര്‍ പറഞ്ഞു. 2024 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദ ഫലങ്ങള്‍ പ്രതീക്ഷിച്ച രീതിയിലാണ്. ബാങ്കുകള്‍ മികച്ച പ്രകടനം തുടരുമ്പോള്‍ ഐടി കമ്പനികള്‍ കുറഞ്ഞ വരുമാന അനുമാനം പുറത്തുവിടുന്നു.

എഫ്എംസിജി കമ്പനികളുടെ ആദ്യഫലങ്ങള്‍ വില്‍പനക്കുറവ് അടയാളപ്പെടുത്തുന്നുണ്ടെങ്കിലും ടാറ്റ മോട്ടോഴ്‌സിന്റെയും ബജാജ് ഓട്ടോയുടെയും ചുവടുപിടിച്ച് വാഹന മേഖല മുന്നേറുകയാണ്.ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകളുടേയും എഫ്‌ഐഐ (ഫോറിന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇ്ന്‍വെസ്‌റ്റേഴ്‌സ്)യുടെയും ശക്തമായ വാങ്ങല്‍ കഴിഞ്ഞ മാസത്തില്‍ നിഫ്റ്റിയെ 5 ശതമാനം ഉയര്‍ത്തി.

ഈ സാഹചര്യത്തില്‍ നിക്ഷേപ സ്ഥാപനങ്ങളുടെ പിന്തുണ വിജയകുമാര്‍ പ്രതീക്ഷിക്കുന്നു. ഹ്രസ്വകാലാടിസ്ഥാനത്തില്‍ നിഫ്റ്റി 19650-19920 ശ്രേണിയില്‍ തുടരാന്‍ സാധ്യതയുണ്ടെന്ന് ചോയ്‌സ് ബ്രോക്കിംഗിലെ ഓം മെഹ്‌റ പറഞ്ഞു.മികച്ച കോര്‍പറേറ്റ് വരുമാനം കാരണം അന്തരീക്ഷം പോസിറ്റീവാണ്.

ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകളിലേയ്ക്കുള്ള പണമൊഴുക്ക് കൂടിയിട്ടുണ്ട്. അതിനാല്‍ നിക്ഷേപ സ്ഥാപനങ്ങള്‍ പിന്തുണ തുടരും.

X
Top