ഡിജിറ്റല്‍ വായ്പ വിതരണം 3 വര്‍ഷത്തില്‍ വളര്‍ന്നത് 12 മടങ്ങ്വിദേശ വ്യാപാര നയം 2023 അവതരിപ്പിച്ചു, 5 വര്‍ഷ സമയപരിധി ഒഴിവാക്കി5 വന്‍കിട വ്യവസായ ഗ്രൂപ്പുകളെ വിഭജിക്കണമെന്ന നിര്‍ദ്ദേശവുമായി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍കയറ്റുമതി റെക്കാഡ് നേട്ടം കൈവരിക്കുമെന്ന് മന്ത്രി പിയൂഷ് ഗോയൽഒന്നിലധികം ഇഎസ്ജി സ്‌ക്കീമുകള്‍ ആരംഭിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അനുമതി

ശമ്പളക്കാരുടെ ബജറ്റ് പ്രതീക്ഷകൾ ഇങ്ങനെ

രാജ്യം കാത്തിരിക്കുന്ന ബജറ്റ് പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഇക്കുറി ബജറ്റ് പ്രഖ്യാപിക്കുമ്പോൾ നികുതി സ്ലാബിൽ ഇളവ് വരുമെന്നാണ് ശമ്പളക്കാർ പ്രതീക്ഷിക്കുന്നത്. നിലവിൽ 2.5 ലക്ഷം രൂപയാണ് ആദായ നികുതി എക്‌സംപ്ഷൻ ലിമിറ്റ്. ഇത് അഞ്ച് ലക്ഷമായി ഉയർത്തിയേക്കുമെന്നാണ് പ്രതീക്ഷ.

മറ്റൊന്ന് 80 സി പ്രകാരമുള്ള ഇളവാണ്. നിലവിൽ പിപിഎഫ്, എൻപിഎസ്, ഇഎൽഎസ്എസ് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ എന്നിവ വഴി 80 സി പ്രകാരം ലഭിക്കുന്ന നികുതി ഇളവ് 1.50 ലക്ഷം രൂപയാണ്. ഇന്ന് രണ്ട് ലക്ഷത്തിലേക്ക് ഉയർത്തിയേക്കുമെന്നും മധ്യവർഗ ശമ്പളക്കാർ പ്രതീക്ഷിക്കുന്നു.

ജോലിക്ക് പുറമെ മറ്റ് ഹോബികളിലൂടെ വരുമാനം കണ്ടെത്തുന്നവരാണ് ഇന്നത്തെ തലമുറ. അതുകൊണ്ട് തന്നെ അത്തരം വരുമാനത്തിന് നികുതി ഇളവ് നൽകുമെന്ന് പ്രതീക്ഷയും അവർ പങ്ക് വയ്ക്കുന്നു. മൂന്നോ അഞ്ചോ വർഷത്തിൽ കൂടുതൽ കിടക്കുന്ന ആസ്തികളുടെ കാപിറ്റൽ ഗെയിൻസ് ടാക്‌സിൽ ഇളവ് നൽകണമെന്നതും പുതിയ തലമുറയുടെ പ്രധാന ആവശ്യങ്ങളിൽ ഉൾപ്പെടുന്നു.

രണ്ടാം മോദി സർക്കാറിന്റെ അവസാന സമ്പൂർണ്ണ ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങളാണ് ഉറ്റുനോക്കുന്നത്.ക്ഷേമ പദ്ധതികൾക്കൊപ്പം സുസ്ഥിര വളർച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ, നികുതി പരിഷ്‌കാരങ്ങൾ എന്നിവയിലും പ്രതീക്ഷയർപ്പിക്കുന്നു. ആദായ നികുതി ഇളവ്, വിലക്കയറ്റം നിയന്ത്രിക്കൽ പ്രഖ്യാപനങ്ങളുണ്ടാകുമോയെന്നാണ് മധ്യവർഗ ആകാംഷയോടെ നോക്കുന്നത്.

നികുതിഇതര നടപടികളിലൂടെ വിഭവശേഖരണം, ആഗോള സാമ്പത്തിക മാന്ദ്യം, കയറ്റുമതിയിലുണ്ടായ കുറവ് ,ധനക്കമ്മി തുടങ്ങിയ വിഷയങ്ങൾക്കൊപ്പം മുഗണന നൽകേണ്ടത് ആരോഗ്യമേഖലക്കാണെന്ന് മാറി മാറി വരുന്ന കൊവിഡ് വകഭേദം ഓർമിപ്പിക്കുന്നു. തൊഴിലില്ലായ്മ ഇല്ലാതാക്കാൻ പണപ്പെരുപ്പം പിടിച്ചു നിർത്തുന്നതിനുള്ള മാർഗങ്ങൾ എന്നിവക്ക് ഊന്നൽ നൽകിയില്ലെങ്കിൽ സമ്പത് വ്യവസ്ഥ താളം തെറ്റുമെന്ന് മുൻ ധനമന്ത്രി പി ചിദംബരം വ്യക്തമാക്കിയിരുന്നു.

അതിർത്തിയിൽ ചൈനയും പാക്കിസ്ഥാനും ഉയർത്തുന്ന വെല്ലുവിളികൾ മറികടക്കാൻ പ്രതിരോധ മേഖലയ്ക്കും ഊന്നൽ നൽകും .അന്തർവാഹിനികൾ, ടാങ്കുകൾ ഡ്രോണുകൾ അങ്ങനെ വാർഷിക ബജറ്റിൽ കൂടുതൽ തുക വകയിരുത്തുമെന്ന പ്രതീക്ഷയിലാണ് പ്രതിരോധ മേഖല.

ബജറ്റിന് മുന്നോടിയായി കഴിഞ്ഞ നവംബറിൽ വിവിധ കമ്പനികളുമായി ധനമന്ത്രാലയം ആശയവിനിമയം നടത്തിയിട്ടുണ്ട്.

X
Top