ഇന്ത്യയ്ക്കായി 5 വൻ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ◆ നിരക്ക് വർധന തുടരുമെന്ന സൂചനയുമായി റിസർവ് ബാങ്ക് ◆ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക് ◆ ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ വഴിമുട്ടുന്നു; വിട്ടുവീഴ്ചകൾ ദുഷ്‌കരമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ◆ പശ്ചിമേഷ്യൻ പ്രതിസന്ധി: കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ വിമാനക്കമ്പനികൾ; കേന്ദ്രത്തിന്റെ അടിയന്തര സഹായം തേടി എഫ്ഐഎ ◆

4ജി സേവനങ്ങൾ ഓഗസ്റ്റിൽ അവതരിപ്പിക്കുമെന്ന് ബിഎസ്എൻഎൽ

ന്യൂഡൽഹി: പൊതുമേഖലാ ടെലികോം ഓപ്പറേറ്ററായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) തങ്ങളുടെ 4ജി സേവനങ്ങൾ 2022 ഓഗസ്റ്റിൽ ചെറിയ തോതിലും പിന്നീട് വർഷാവസാനത്തോടെ വലിയ തോതിലും അവതരിപ്പിക്കും. “ഞങ്ങൾ 4Gയിൽ നിന്ന് 5G സാങ്കേതികവിദ്യയിലേക്ക് വേഗത്തിൽ മാറുമെന്ന്” ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആർ കെ പുർവാർ പറഞ്ഞു. “ഞങ്ങളുടെ (ബി‌എസ്‌എൻ‌എൽ) പ്രശ്നം ഞങ്ങളുടെ ഉൽപ്പന്നം വിപണിയിൽ മത്സരിക്കുന്നില്ല എന്നതാണെന്നും, രാജ്യത്തെ മറ്റ് ടെലികോം ഓപ്പറേറ്റർമാർ 4ജി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഞങ്ങൾ ഇപ്പോഴും 2ജി അല്ലെങ്കിൽ 3ജി വിൽക്കുകയാണ്” എന്നും പുർവാർ പറഞ്ഞു.
സർക്കാർ 4ജി സ്‌പെക്‌ട്രം അനുവദിച്ചതിനാൽ ബിഎസ്‌എൻഎൽ അതിലേക്കുള്ള വഴി കണ്ടെത്തിയതായും, അതിനാൽ, രാജ്യത്ത് 4ജി നെറ്റ്‌വർക്ക് വളർത്തുന്നതിനായി തങ്ങൾ അടുത്തിടെ 6,400 ടവറുകൾക്ക് ഓർഡർ നൽകിയിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു. അടുത്ത 15 മുതൽ 20 ദിവസത്തിനുള്ളിൽ 6,000 ടവറുകൾ കൂടി ഓർഡർ ചെയ്യുമെന്നും, 2022 അവസാനത്തോടെ മൊത്തം 4G സൈറ്റുകൾ ഏകദേശം 1.5 ലക്ഷം ആകുമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. തങ്ങൾക്ക് 5G സ്പെക്ട്രം റിസർവ് ചെയ്യാൻ ടെലികോം വകുപ്പ് (DoT) ട്രായിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

X
Top