ഇന്ത്യയിലേക്ക് 100 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ എത്തുമെന്ന് സിറ്റി ഗ്രൂപ്പ്ഒന്നാം പാദത്തിലെ നിര്‍മ്മാണ ഉത്പ്പന്ന വില്‍പനയിൽ വലിയ തോതില്‍ ഇടിവ്ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ WazirX-ൽ വീണ്ടും ഹാക്കിംഗ്; അക്കൗണ്ടിൽ നിന്ന് മാറ്റപ്പെട്ടത് 1965 കോടി രൂപരാജ്യത്ത് ആഡംബര ഭവനങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ്കേന്ദ്ര ബജറ്റിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുള്ള 5 പ്രധാന മേഖലകൾ; അടിസ്ഥാന സൗകര്യ വികസനത്തിനുള്ള മൂലധനച്ചെലവ് വർധിപ്പിച്ചേക്കും

ബിഎസ്എൻഎൽ അതിവേഗ 4ജി ഇൻറർനെറ്റ് ഈ വർഷം തന്നെ ലഭ്യമായേക്കും

ഷ്ടത്തിലായ ബിഎസ്എൻഎലിൻെറ ലാഭം കൂടുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ, ബിഎസ്എൻഎൽ ൻ്റെ പ്രവർത്തന ലാഭം 944 കോടി രൂപയായിരുന്നപ്പോൾ 2022-23 ൽ 1,559 കോടി രൂപയായി വളർന്നു.

ബിഎസ്എൻഎലിൻെറ ലാഭം തുടർച്ചയായ രണ്ടു വർഷങ്ങളിലായി വർധിക്കുന്നുണ്ട്. 2019-ലെ പ്രത്യേക പാക്കേജിനൊപ്പം ബിഎസ്എൻഎൽ ജീവനക്കാർക്കായി പ്രഖ്യാപിച്ച വോളണ്ടറി റിട്ടയർമെൻ്റ് സ്കീമും ഇതിൽ പ്രധാന മാറ്റം വരുത്തിയിട്ടുണ്ട്.

1.63 ലക്ഷം ജീവനക്കാരിൽ 78,559 പേർ വിരമിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇത് ചെലവ് കുറയ്ക്കാൻ ബിഎസ്എൻഎലിനെ സഹായിച്ചു. ഈ വർഷം 4ജി വിന്യാസം വേഗത്തിലാക്കി അടുത്ത വർഷം 5ജിക്കായുള്ള നടപടികൾ ആരംഭിക്കാൻ ലക്ഷ്യമിടുകയാണ് ബിഎസ്എൻഎൽ.

ഇന്ത്യയിലുടനീളം താങ്ങാനാവുന്ന‌ ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ നൽകുന്നതിൽ ബിഎസ്എൻഎലിന് ദീർഘകാലത്തെ പാരമ്പര്യമുണ്ട്.

കമ്പനി തുടക്കത്തിൽ 2ജി, 3ജി നെറ്റ്‌വർക്കുകൾ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുവെങ്കിലും ഉപയോക്താക്കളുടെ കൊഴിഞ്ഞു പോക്കുണ്ടായതിനാൽ 5ജി ഇൻഫ്രാസ്ട്രക്ചറിലേക്ക് കാര്യമായ മുന്നേറ്റം നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ് കമ്പനി.

പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെ ഉത്തരേന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളിൽ 3500 4ജി ടവറുകൾ ആണ് കമ്പനി വിന്യസിക്കുന്നത്.

മധ്യപ്രദേശ്, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും 4G നെറ്റ്‌വർക്കുകൾ വ്യാപിപിക്കാൻ ശ്രമിക്കുകയാണ് കമ്പനി. 2024 ഏപ്രിലിൽ മിക്ക ടവറുകളും സ്ഥാപിക്കുമെന്നായിരുന്നു റിപ്പോർട്ട്..

രാജ്യത്തുടനീളമുള്ള ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് അതിവേഗ 4ജി കണക്റ്റിവിറ്റി ഈ വർഷം തന്നെ ലഭിച്ചേക്കുമെന്നണ് സൂചന.

X
Top