‘2025 കേരള ടൂറിസത്തിന് മികച്ച വര്‍ഷമായിരുന്നു’ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധനഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടി

മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓഹരിയില്‍ ബുള്ളിഷായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: മികച്ച ഒന്നാംപാദ ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓഹരികള്‍ തിങ്കളാഴ്ച ഉയര്‍ന്നു. 4.25 ശതമാനം നേട്ടത്തില്‍ 1526.90 രൂപയിലായിരുന്നു ക്ലോസിംഗ്. പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഓഹരിയില്‍ ബുള്ളിഷാണ്.

കവറേജുള്ള ആറ് ബ്രോക്കറേജുകളും സ്‌റ്റോക്കിന് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കി. ശരാശരി ലക്ഷ്യവില 1777.50 രൂപ. നിലവിലെ വിലയില്‍ നിന്നും 21.5 ശതമാനം അധികമാണിത്.

ട്രാക്ടര്‍ വില്‍പന സ്ഥിരമായി തുടരുമെന്നും മറ്റ് വാഹന വില്‍പ്പന വളര്‍ച്ച പ്രധാന ചാലക ശക്തിയാകുമെന്നും മോതിലാല്‍ ഓസ്വാള്‍ അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു. 2023-25 സാമ്പത്തിക വര്‍ഷങ്ങളില്‍ 14 ശതമാനം സിഎജിആര്‍ വരുമാന വളര്‍ച്ചയാണ് നുവാമ പ്രതീക്ഷിക്കുന്നത്.

പ്രവര്‍ത്തന ലാഭം പ്രതീക്ഷകളെ മറികടന്നതായി ഗോള്‍ഡ്മാന്‍ സാക്ക്‌സ് വിലയിരുത്തി. ചരക്ക് വില കുറയുന്ന സാഹചര്യത്തില്‍ അതിനിയും ഉയരും. 2-3 വര്‍ഷത്തില്‍ കൂടുതല്‍ മൂലധന വത്ക്കരണം പ്രതീക്ഷിക്കുകയാണ് ജെപി മോര്‍ഗന്‍.

X
Top