ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം നിലനിര്‍ത്തി ഫിച്ച്ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ലോകബാങ്ക്റീട്ടെയ്ല്‍ പണപ്പെരുപ്പം 5.1 ശതമാനമായി കുറയുമെന്ന് ലോകബാങ്ക് സാമ്പത്തിക വിദഗ്ധന്‍ഡോളറിനെതിരെ തിരിച്ചടി നേരിട്ട് രൂപദേശീയ ഏകജാലക സംവിധാനം വിപ്ലവകരമെന്ന് പിയൂഷ് ഗോയല്‍

ക്ലൗഡ് കമ്പനിയായ വിഎംവെയറിനെ ഏറ്റെടുക്കാൻ ചർച്ച നടത്തി ബ്രോഡ്കോം

ഡൽഹി: രാജ്യത്തെ പ്രമുഖ ചിപ്പ് നിർമ്മാതാക്കളായ ബ്രോഡ്കോം ഇങ്ക് ക്ലൗഡ് സർവീസ് പ്രൊവൈഡറായ വിഎംവെയർ ഇങ്കിനെ ഏറ്റെടുക്കാൻ ചർച്ചകൾ നടത്തിവരികയാണെന്ന് ഇക്കാര്യം പരിചയമുള്ള വ്യക്തികൾ റോയിട്ടേഴ്സിനോട് പറഞ്ഞു. ബ്രോഡ്‌കോമും വിഎംവെയറും തമ്മിലുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും, എന്നാൽ ഈ ഡീൽ ഉടൻ ഉണ്ടാകില്ലെന്നും വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ നാല് വർഷത്തിനിടെ 18.9 ബില്യൺ ഡോളറിന് സിഎ ടെക്‌നോളജീസ് ഏറ്റെടുത്തതിനും, സിമാൻടെക് കോർപ്പിന്റെ സെക്യൂരിറ്റി ഡിവിഷൻ 10.7 ബില്യൺ ഡോളറിന് വാങ്ങിയതിനും ശേഷമുള്ള ഈ ഏറ്റെടുക്കൽ ബ്രോഡ്‌കോമിന്റെ ബിസിനസിനെ അർദ്ധചാലകങ്ങളിൽ നിന്നും എന്റർപ്രൈസ് സോഫ്റ്റ്‌വെയറിലേക്ക് കൂടുതൽ വ്യാപിപ്പിക്കാൻ സഹായിക്കും.
അതേസമയം, ഈ ഏറ്റെടുക്കൽ സംബന്ധിച്ച് കമ്പനി ഒരു കരാറിൽ ഏർപ്പെട്ടതായി മറ്റൊരു അന്തരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വാർത്തകളോട് പ്രതികരിക്കാൻ ബ്രോഡ്‌കോമും വിഎംവെയറും തയ്യാറായില്ല. വിഎംവെയറിന്റെ നിലവിലെ വിപണി മൂല്യം 40.3 ബില്യൺ ഡോളറാണ്. വിഎംവെയറിലെ ഏറ്റവും വലിയ നിക്ഷേപകനാണ് ഡെൽ ഉടമസ്ഥനായ മിഖായേൽ ഡെൽ.

X
Top