മുംബൈ: ബ്രിട്ടാനിയ ഇൻഡസ്ട്രീസിന്റെ ഓഹരി ഉടമകൾ നിക്ഷേപം നടത്താനും വായ്പ നൽകാനും ഗ്യാരണ്ടി നൽകാനും 5,000 കോടി രൂപ വരെ ചിലവഴിക്കാൻ ബോർഡിനെ അധികാരപ്പെടുത്താനുള്ള പ്രമേയത്തിനെതിരെ വോട്ട് ചെയ്തു. നിക്ഷേപങ്ങൾ, വായ്പകൾ, പ്രത്യേക ഗ്യാരണ്ടികൾ, സെക്യൂരിറ്റി എന്നിവയ്ക്കുള്ള പരിധികൾ വർദ്ധിപ്പിക്കുന്നതിനുള്ള അംഗീകാരത്തിനായുള്ള പ്രത്യേക പ്രമേയം ആവശ്യമായ ഭൂരിപക്ഷത്തോടെ പാസാക്കിയിട്ടില്ലെന്ന് ബ്രിട്ടാനിയ ഇൻഡസ്ട്രീസ് റെഗുലേറ്ററി ഫയലിംഗ് പറഞ്ഞു. ഒരു പ്രത്യേക പ്രമേയം ഭൂരിപക്ഷത്തോടെ പാസാക്കണമെന്നാണ് കമ്പനി നിയമം അനുശാസിക്കുന്നത്, അതിനാൽ ഇതിന് കുറഞ്ഞത് 75 ശതമാനം അംഗങ്ങളെങ്കിലും അനുകൂല വോട്ട് ചെയ്യണം.
എന്നാൽ ആകെ പോൾ ചെയ്ത 19.60 കോടി വോട്ടുകളിൽ 73.35 ശതമാനം മാത്രമാണ് ഈ നിർദ്ദേശത്തെ അനുകൂലിച്ചത്. ബാക്കിയുള്ള 26.64 ശതമാനം വോട്ടുകൾ നിർദ്ദേശത്തിന് എതിരായിരുന്നു. എജിഎമ്മിൽ 71.13 ശതമാനം പൊതുസ്ഥാപനങ്ങൾ 70.86 ശതമാനം പൊതുഇതര സ്ഥാപനങ്ങൾ എന്നിവ ഈ നിർദേശത്തെ എതിർത്തു. എന്നിരുന്നാലും, പ്രൊമോട്ടർ, പ്രൊമോട്ടർ ഗ്രൂപ്പിൽ നിന്ന് ഈ നിർദേശത്തിന് 100 ശതമാനം പിന്തുണ ലഭിച്ചു.