സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

ബ്രിഗേഡ് എന്റർപ്രൈസസിന്റെ വിൽപ്പന ബുക്കിംഗ് 814 കോടിയായി ഉയർന്നു

ബാംഗ്ലൂർ: ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ റിയൽറ്റി സ്ഥാപനമായ ബ്രിഗേഡ് എന്റർപ്രൈസസിന്റെ വിൽപ്പന ബുക്കിംഗ് 70 ശതമാനം ഉയർന്ന് 813.9 കോടി രൂപയായി വർധിച്ചു. ബെംഗളൂരു ആസ്ഥാനമായുള്ള ഡെവലപ്പറുടെ വിൽപ്പന ബുക്കിംഗ് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 480 കോടി രൂപയായിരുന്നു. നിക്ഷേപകരുടെ അവതരണത്തിലാണ് കമ്പനി ഈക്കാര്യം അറിയിച്ചത്.

ജൂൺ പാദത്തിൽ കമ്പനി 742.8 കോടി രൂപയുടെ ഭവന വസ്‌തുക്കൾ വിറ്റഴിച്ചപ്പോൾ ഇതേ കാലയളവിലെ വാണിജ്യ സ്വത്തുക്കളുടെ വില്പന 71.1 കോടി രൂപയായിരുന്നു. കൂടാതെ പ്രസ്തുത പാദത്തിൽ കമ്പനിയുടെ സ്‌ക്വയർ ഫീറ്റിന്റെ അടിസ്ഥാനത്തിലുള്ള വിൽപ്പന 6,275 രൂപയിൽ നിന്ന് 6,589 രൂപയായി വർധിച്ചു.

മികച്ച വിൽപ്പനയിലൂടെ ജൂൺ പാദത്തിൽ ബ്രിഗേഡ് എന്റർപ്രൈസസ് ലിമിറ്റഡ് 920.28 കോടിയുടെ വരുമാനവും, 87.68 കോടി രൂപയുടെ ഏകീകൃത അറ്റാദായവും രേഖപ്പെടുത്തി. അതേസമയം 4,000 കോടി രൂപയുടെ വിൽപ്പന സാധ്യതയുള്ള രണ്ട് റിയൽ എസ്റ്റേറ്റ് പ്രോജക്റ്റുകൾ തങ്ങൾ വികസിപ്പിക്കുന്നതായി കമ്പനി അറിയിച്ചു.

ബ്രിഗേഡ് എന്റർപ്രൈസസിന് ദക്ഷിണേന്ത്യയിൽ ഉടനീളം പ്രവർത്തന സാന്നിധ്യമുണ്ട്. ബെംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനം രാജ്യത്തെ മുൻനിര റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിൽ ഒന്നാണ്.

X
Top