കേരളത്തിന്റെ കയറ്റുമതി വരുമാനം ഇടിയുന്നുരാജ്യത്ത് ഇന്ധനവില വീണ്ടും വർ‌ധിപ്പിച്ചു; നാലുദിവസത്തിനിടെ വിലകൂട്ടിയത് രണ്ടാംതവണറഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൽകിയ ഇളവ് നീട്ടി ട്രംപ് സർക്കാർകേരളത്തിലുടനീളം ആവശ്യത്തിന് ഇന്ധനലഭ്യത ഉറപ്പാക്കിയതായി പൊതുമേഖലാ എണ്ണക്കമ്പനികൾപെട്രോൾ കയറ്റുമതിക്ക് വിൻഡ്ഫോൾ ടാക്സ് ഏർപ്പെടുത്തി കേന്ദ്രം; ഡീസൽ തീരുവ കുറച്ചു

‘ഭ്രമയുഗം’ ഒടിടി സ്ട്രീമിങ് തുടങ്ങി

രാഹുല് സദാശിവന്റെ സംവിധാനത്തില് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വൈനോട്ട് സ്റ്റുഡിയോയും സംയുക്തമായി നിര്മ്മിച്ച മലയാളം ഹൊറര്-ത്രില്ലര് ‘ഭ്രമയുഗം’ സോണി ലിവില് സ്ട്രീമിങ് ആരംഭിച്ചു.

വിജയകരമായ തിയേറ്റര് പ്രദര്ശനത്തിന് ശേഷം സോണി ലിവില് എത്തുന്ന ചിത്രം പ്രേക്ഷകര്ക്ക് സമാനതകളില്ലാത്ത ഹോറര് ദൃശ്യാനുഭവം സമ്മാനിക്കും.

പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില് നടക്കുന്ന ‘ഭ്രമയുഗ’ത്തില് മമ്മൂട്ടി കൊടുമണ് പോറ്റി എന്ന പ്രതിനായകനെ അവതരിപ്പിക്കുന്നു. രാഷ്ട്രീയ, ജാതി വ്യവസ്ഥകള് മൂലം പാണന് സമുദായം നേരിട്ട അടിച്ചമര്ത്തലുകളെ ഒരു നാടോടിക്കഥപോലെ ചിത്രം അവതരിപ്പിക്കുന്നു.

കൊട്ടാരം പാണന് തേവനായി അര്ജുന് അശോകന്, മനയിലെ പാചകക്കാരനായി സിദ്ധാര്ത്ഥ് ഭരതന്, യക്ഷിയായി അമാല്ഡ ലിസ്, തേവന്റെ സുഹൃത്ത് കോരനായി മണികണ്ഠന് ആര്. ആചാരി എന്നിവരും ചിത്രത്തിന്റെ താരനിരയില് അണിനിരക്കുന്നു.

മലയാളത്തില് വളരെക്കാലത്തിനുശേഷം എത്തുന്ന മുഴുനീള ബ്ലാക്ക് ആന്ഡ് വൈറ്റ് ചിത്രമെന്ന പ്രത്യേകതകൂടിയുണ്ട് ഭ്രമയുഗത്തിന്. ഇക്കാലഘട്ടത്തിലും അത്തരമൊരു ധീരമായ പരീക്ഷണം നടത്തി വിജയിപ്പിക്കാന് സാധിച്ചു എന്നുള്ളത് പ്രശംസനീയമാണ്.

ഒരു പുത്തന് അനുഭവമാണ് സംവിധായകന് രാഹുല് സദാശിവന് സമ്മാനിക്കുന്നത്.

X
Top