അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ആകാശ എയറിന് നഷ്ടപരിഹാര കേസ് തുടരാമെന്ന് കോടതി

മുംബൈ: നോട്ടിസ് നൽകാതെ രാജിവച്ച പൈലറ്റുമാരിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട ആകാശ എയർ കമ്പനിക്ക് മുംബൈയിൽ കേസുമായി മുന്നോട്ട് പോകാമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു.

കരാറനുസരിച്ച് 6 മാസം മുൻപ് നോട്ടിസ് നൽകാതെ സ്ഥാപനം വിട്ട അഞ്ചു പൈലറ്റുമാർ 21 കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് വിമാനക്കമ്പനി ആവശ്യപ്പെട്ടത്.

കരാർ ലംഘനത്തിന് ഇതിനു പുറമേ 18 ലക്ഷം രൂപയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ വിഷയത്തിൽ വിധി പറയാൻ ബോംബെ ഹൈക്കോടതിക്ക് അധികാരമില്ലെന്ന പൈലറ്റുമാരുടെ വാദം കോടതി അംഗീകരിച്ചില്ല.

രാജിക്കത്ത് മുംബൈയിൽ സ്വീകരിച്ചതിനാൽ കേസ് ബോംബെ ഹൈക്കോടതിയുടെ അധികാരപരിധിക്കുള്ളിൽ വരുമെന്നും വ്യക്തമാക്കി. കേസ് അടുത്ത മാസം നാലിലേക്കു മാറ്റി.

X
Top