കേരളത്തിന്റെ കയറ്റുമതി വരുമാനം ഇടിയുന്നുരാജ്യത്ത് ഇന്ധനവില വീണ്ടും വർ‌ധിപ്പിച്ചു; നാലുദിവസത്തിനിടെ വിലകൂട്ടിയത് രണ്ടാംതവണറഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൽകിയ ഇളവ് നീട്ടി ട്രംപ് സർക്കാർകേരളത്തിലുടനീളം ആവശ്യത്തിന് ഇന്ധനലഭ്യത ഉറപ്പാക്കിയതായി പൊതുമേഖലാ എണ്ണക്കമ്പനികൾപെട്രോൾ കയറ്റുമതിക്ക് വിൻഡ്ഫോൾ ടാക്സ് ഏർപ്പെടുത്തി കേന്ദ്രം; ഡീസൽ തീരുവ കുറച്ചു

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 17,000 ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ബോയിങ്

വാഷിങ്ടൺ: കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി അമേരിക്കൻ വിമാന നിർമാണ കമ്പനിയായ ബോയിങ്. 17,000 ജീവനക്കാർക്ക് ജോലി നഷ്ടമാകുമെന്നാണ് കരുതുന്നത്.

കൂട്ടപ്പിരിച്ചുവിടൽ സംബന്ധിച്ച് ബോയിങ് സി.ഇ.ഒ കെല്ലി ഓർത്ബെർഗ് ജീവനക്കാർക്ക് കത്തയച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം.

എക്സിക്യുട്ടീവ്, മാനേജർമാർ, ജീവനക്കാർക്ക് എന്നിവരെയാണ് ഒഴിവാക്കുക. അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായ പ്രതിരോധ, വ്യോമയാന വ്യവസായ കമ്പനിയാണ് ബോയിങ്.

ജീവനക്കാരുടെ സമരം കമ്പനിക്ക് പ്രതിസന്ധിയാണെന്ന് സൂചിപ്പിച്ച സി.ഇ.ഒ സാമ്പത്തിക നില മോശമാണെന്നും അറിയിച്ചു. അതിനാൽ സി.ഇ.ഒ 737മാക്സ്, 767, 777 വിമാനങ്ങളുടെ വിതരണം വൈകിപ്പിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.

റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ബോയിങ്ങിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞു.

X
Top