സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിന് വരുമാന വര്‍ദ്ധനവ് അനിവാര്യം- സാമ്പത്തിക വിദഗ്ധര്‍വിലക്കയറ്റത്തിൽ 6-ാം മാസവും ഒന്നാമതായി കേരളംരാജ്യം ജിഎസ്ടി മേക്ക് ഓവറിലേക്ക്; പരിഷ്കാരത്തിന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പച്ചക്കൊടിഇന്ത്യൻ കയറ്റുമതി ജൂണിൽ 3,514 കോടി ഡോളറിലെത്തിഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കും

ബ്ലോക്ക് ചെയ്ന്‍ സാങ്കേതികവിദ്യ എവിടെ ഉപയോഗപ്പെടുത്തുമെന്നതില്‍ ആര്‍ബിഐയ്ക്ക് ആശയക്കുഴപ്പം

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തങ്ങളുടെ മുന്‍ഗണനാ പട്ടികയില്‍ ബ്ലോക്ക്‌ചെയിന്‍ നിലനിര്‍ത്തിയിരിക്കുന്നു. നൂതന സാങ്കേതിക വിദ്യകളിലൊന്നായതിനാലാണ് ഇത്. അതേസമയം ഏത് മേഖലയില്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

ധനകാര്യ സഹമന്ത്രി (എംഒഎസ്) ഭഗവത് കരാദ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ അറിയിച്ചതാണിക്കാര്യം. ഇന്ത്യന്‍ ബാങ്കുകള്‍ക്കായി ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ (ബിസിടി) ഉപയോഗിക്കുന്നതിന് പ്രത്യേക മേഖലകളൊന്നും കണ്ടെത്തിയിട്ടില്ല, കരാദ് വിശദീകരിച്ചു.

” ബ്ലോക്ക്‌ചെയിന്‍ ഉപയോഗിക്കുന്നതിന് പ്രത്യേക മേഖലകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആര്‍ബിഐയുടെ സമ്മതിച്ചിരിക്കുന്നു. ഇതോടെ ബാങ്കിംഗ് വ്യവസായത്തില്‍ ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ താല്‍ക്കാലികമായി അന്യമാക്കപ്പെടും. ,” ശരത് ചന്ദ്ര, സഹ- സ്ഥാപകന്‍, ഇന്ത്യ ബ്ലോക്ക്‌ചെയിന്‍ ഫോറം എഫ്ഇ ബ്ലോക്ക്‌ചെയിന്‍ പറഞ്ഞു.

”ബ്ലോക്ക്‌ചെയിനിന്റെ സാധ്യതകള്‍ ഉള്‍ക്കൊള്ളാനുള്ള സര്‍ക്കാര്‍ സന്നദ്ധത പ്രശംസനീയമാണ്,” ക്രിപ്റ്റോകറന്‍സി ട്രേഡിംഗ് പ്ലാറ്റ്ഫോമായ ജിയോട്ടസിന്റെ സിഇഒയും സഹസ്ഥാപകനുമായ വിക്രം സുബ്ബരാജ് പ്രതികരിക്കുന്നു. സിബിസിഡി (സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി) പ്രയോഗക്ഷമമാക്കാന്‍ ബ്ലോക്ക് ചെയ്ന്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.

എന്നാല്‍ ഡിഎല്‍ടി (ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജര്‍ ടെക്നോളജി) അടിസ്ഥാനമാക്കിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പരിമിതികളുണ്ടെന്ന് ആര്‍ബിഐ പിന്നീട് വ്യക്തമാക്കി. തുടര്‍ന്ന് പരമ്പരാഗത ഡാറ്റബേസ് സൗകര്യങ്ങളുപയോഗിക്കാന്‍ കേന്ദ്രബാങ്ക് തയ്യാറാവുകയായിരുന്നു.

X
Top