പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തില്‍ സ്തംഭിച്ച് നിര്‍മാണരംഗംബാറ്ററി നിര്‍മാണത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; ചൈനീസ് ഇറക്കുമതിക്ക് തടയിടാന്‍ നീക്കംഎണ്ണ വാങ്ങുന്നതിനായി നൽകിയിരുന്ന ഉപരോധ ഇളവുകൾ നീട്ടില്ലെന്ന് യുഎസ്; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടി2027ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.5% ആയിരിക്കുമെന്ന് റിപ്പോർട്ട്

റിലയൻസ് പവറിന്റെ ഓഹരികൾ സ്വന്തമാക്കി ബ്ലാക്ക്‌റോക്ക് ഫണ്ട്

മുംബൈ: റിലയൻസ് പവറിന്റെ ഓഹരികൾ സ്വന്തമാക്കി ബ്ലാക്ക് റോക്ക്. ബ്ലാക്ക് റോക്കിന്റെ പ്രധാന ഇടിഎഫുകളായ ഐഷെയർസ് എംഎസ്സിഐ ഇന്ത്യ സ്മോൾ ക്യാപ് ഇടിഎഫ്, ഐഷെയർസ് കോർ എംഎസ്സിഐ എമർജിംഗ് മാർക്കറ്റ് ഇടിഎഫ് എന്നിവയാണ് കമ്പനിയിൽ നിക്ഷേപം നടത്തിയത്.

ബ്ലാക്ക് റോക്കിന്റെ ഐഷെയർസ് എംഎസ്സിഐ ഇന്ത്യ സ്മോൾ ക്യാപ് ഇടിഎഫ് റിലയൻസ് പവറിന്റെ 11,89,220 ഓഹരികൾ ഓഹരിയൊന്നിന് 16.40 രൂപ നിരക്കിൽ സ്വന്തമാക്കിയതായി ബിഎസ്ഇയിൽ ലഭ്യമായ ഇടപാട് ഡാറ്റ കാണിക്കുന്നു. ഓഹരി ഏറ്റെടുക്കാനായി ഫണ്ട് റിലയൻസ് പവറിൽ 1.95 കോടി രൂപയാണ് നിക്ഷേപിച്ചത്.

അതുപോലെ, മറ്റൊരു ഫണ്ടായ ഐഷെയർസ് കോർ എംഎസ്സിഐ എമർജിംഗ് മാർക്കറ്റ് ഇടിഎഫ് റിലയൻസ് പവറിന്റെ 72,03,127 ഓഹരികൾ 11.81 കോടി രൂപയ്‌ക്ക് ഏറ്റെടുത്തതായും ഇടപാട് ഡാറ്റ വ്യക്തമാക്കുന്നു.

റിലയൻസ് പവറിന്റെ ഷെയർഹോൾഡിംഗ് പാറ്റേൺ അനുസരിച്ച്, എഫ്പിഐകൾക്ക് കമ്പനിയിൽ 26,47,64,114 ഓഹരികൾ ഉണ്ട്. ഇത് അതിന്റെ ഓഹരി മൂലധനത്തിന്റെ 7.79 ശതമാനം വരും. സമാനായി ഡിഐഐകളുടെ കൈവശം റിലയൻസ് പവറിന്റെ ഓഹരി മൂലധനത്തിന്റെ 3.02 ശതമാനം വരുന്ന 10,27,58,930 ഓഹരികൾ ഉണ്ട്.

X
Top