റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

തിളക്കം കുറഞ്ഞ് കുരുമുളക്; ഹൈറേഞ്ച്‌ കുരുമുളകിന്റെ ലഭ്യത ഉയരുന്നില്ല

കുരുമുളക്‌ വിപണി കുതിച്ചുചാട്ടങ്ങൾ കാഴ്‌ചവെച്ച ശേഷം സാങ്കേതിക തിരുത്തലിന്‌ ശ്രമം തുടങ്ങി. അന്തർസംസ്ഥാന വാങ്ങലുകാർ ചരക്ക്‌ സംഭരണ രംഗത്ത്‌ താൽക്കാലികമായി അകന്നത്‌ വാരാന്ത്യം ഉൽപന്ന വിലയെ ചെറുതായി ബാധിച്ചു.

കാർഷിക മേഖലകളിൽ നിന്നുള്ള കുരുമുളക്‌ നീക്കം കുറവായതിനാൽ വൈകാതെ വില തിരിച്ചുവരവ്‌ കാഴ്‌ചവെക്കുമെന്ന്‌ കണക്കുകൂട്ടുന്നവരും രംഗത്തുണ്ട്‌.

ഹൈറേഞ്ച്‌ കുരുമുളകിന്റെ ലഭ്യത വിപണിയുടെ ഡിമാൻഡിന്‌ അനുസൃതമായി ഉയരുന്നില്ല. ഫെബ്രുവരി ആദ്യ വാരം പിന്നിടുമ്പോഴും കൊച്ചിയിലേക്കുള്ള കുരുമുളക്‌ ലഭ്യത കുറവാണ്‌.

X
Top