കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

അമേരിക്കയെ ക്രിപ്റ്റോ കറൻസികളുടെ തലസ്ഥാനം ആക്കുമെന്ന് ട്രംപ്

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിജയം ക്രിപ്റ്റോകറൻസികളെ ഉയർത്തുമെന്നുള്ള നിക്ഷേപകരുടെ വിശ്വാസം ശരിയാകുന്നു. ബിറ്റ്കോയിൻ ഇന്ന് എക്കാലത്തെയും ഉയർന്ന നിരക്കായ 7,584,075 രൂപയിലേയ്ക്ക് എത്തി.

അമേരിക്കയെ ക്രിപ്റ്റോ കറൻസികളുടെ ‘തലസ്ഥാന’മാക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. തന്ത്രപരമായ ബിറ്റ്കോയിൻ ശേഖരം സൃഷ്ടിക്കുന്നതിനും ക്രിപ്റ്റോകറൻസി വിപണിയെ പിന്തുണയ്ക്കുന്ന റെഗുലേറ്ററി ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും ട്രംപ് ശ്രമിക്കും എന്ന് സൂചനയുണ്ട്.

അമേരിക്കയിലെ അനുകൂല രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് ക്രിപ്റ്റോകറൻസികൾ വരും മാസങ്ങളിലും ഉയരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഇതിനിടയിൽ ഇന്ത്യയിൽ ക്രിപ്റ്റോ കറൻസി തട്ടിപ്പുകൾ ഓരോ മാസവും കൂടി വരികയാണ്. ആന്ധ്രപ്രദേശിൽ ആണ് പുതിയ ക്രിപ്റ്റോ കറൻസി തട്ടിപ്പ് അരങ്ങേറിയത്. 320 ഓളം പേരിൽ നിന്നായി തട്ടിപ്പുകാർ 23 കോടി രൂപയാണ് അടിച്ചു മാറ്റിയത്.

ഓരോ ലക്ഷം രൂപയുടെ നിക്ഷേപത്തിനും നിക്ഷേപകർക്ക് പ്രതിമാസം 10,000 രൂപ വരുമാനം വാഗ്ദാനം ചെയ്ത ഈ തട്ടിപ്പിൽ എത്ര പേർക്ക് ഇനിയും പണം നഷ്ടപെട്ടിട്ടുണ്ടെന്ന കണക്കുകൾ ഇപ്പോഴും പുറത്തു വന്നിട്ടില്ല.

തട്ടിപ്പിന് വിശ്വാസ്യത നൽകുന്നതിന് പ്രതികൾ, ജനപ്രിയ ആപ്ലിക്കേഷനുകളായ ബിനാൻസ്, ഒകെഎക്സ് എന്നിവ ഉപയോഗിക്കുകയും പ്രാദേശിക ബിസിനസുകാർ, രാഷ്ട്രീയക്കാർ, സർക്കാർ ജീവനക്കാർ, വ്യാപാരികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ നിരവധി വ്യക്തികളെ ലക്ഷ്യമിടുകയും ചെയ്തു.

ഒരു ഓർഗാനിക് ഹെർബൽ കമ്പനി വഴി ഈ തട്ടിപ്പ് 2021 മുതൽ തുടങ്ങിയതാണ് എന്ന് പോലീസ് പറയുന്നു.

X
Top