തിരഞ്ഞെടുപ്പിന് മുമ്പുള്ള സൗജന്യങ്ങൾക്കെതിരെ സുപ്രീംകോടതിഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ ഏപ്രിലിൽ പ്രാബല്യത്തിൽ വരുമെന്ന് പീയുഷ് ഗോയൽരാജ്യത്ത് ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും എണ്ണ വിലയിൽ അനക്കമില്ലഇന്‍വസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി: 55,000 കോടിയുടെ പദ്ധതികള്‍ നിര്‍മ്മാണം തുടങ്ങിഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് തീരുവ വർധിപ്പിച്ച നടപടി യുഎസ് സുപ്രീം കോടതി റദ്ദാക്കി; പ്രസിഡൻ്റ് ട്രംപിന് കനത്ത തിരിച്ചടി

വരുമാനത്തില്‍ 26 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി ബയോകോണ്‍

ബെംഗളൂരു: ബയോ ഫാര്‍മ കമ്പനിയായ ബയോകോണ്‍ ബയോളജിക്‌സ് സെപ്തംബര്‍ പാദ ഫല പ്രഖ്യാപനം നടത്തി. വരുമാനം 26 ശതമാനം ഉയര്‍ത്തി 2384 കോടി രൂപയാക്കിയ കമ്പനി, ഇബിറ്റ 34 ശതമാനം വര്‍ധിപ്പിച്ചു. 816 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ ഇബിറ്റ.

ജനറിക്‌സ് ഫോര്‍മുലേഷന്‍ വരുമാനം 18 ശതമാനം ഉയര്‍ന്ന് 623 കോടി രൂപയായപ്പോള്‍ ബയോസിമിലേഴ്‌സ് 34 ശതമാനവും റിസര്‍ച്ച് സേവനങ്ങള്‍ 26 ശതമാനവും വര്‍ധനവ് പ്രകടമാക്കി. മൊത്തം വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 23 ശതമാനം ഉയര്‍ന്ന് 2384 കോടി രൂപയാണ്.

ഗവേഷണ വികസനത്തിനുള്ള ചെലവ് 52 ശതമാനം ഉയര്‍ത്തിയ കമ്പനി കമ്പനി 252 കോടി രൂപയാണ് ഈയിനത്തില്‍ ചെലവഴിച്ചത്. പ്രവര്‍ത്തന മാര്‍ജിന്‍ 33 ശതമാനത്തില്‍ നിന്നും 35 ശതമാനമാക്കാനുമായി.

X
Top