ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ സാമ്പത്തിക സൗകര്യങ്ങളിലുള്ള വിശ്വാസം വർധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്ജിഎസ്‍ടി കൗൺസിൽ യോഗം അടുത്ത ആഴ്ചപെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മർദ്ദമേറുന്നുസംഭരണം വൈകിയാൽ ഉള്ളി വില വീണ്ടും ഉയർന്നേക്കുംവിലക്കയറ്റം ഏറ്റവും കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും

ഹോൾഡിംഗ് കമ്പനിയിൽ നിന്ന് 350 കോടി രൂപയുടെ നിക്ഷേപം സ്വന്തമാക്കി ബിഗ്ബാസ്‌കറ്റ്

ബെംഗളൂരു: ഓൺലൈൻ ഗ്രോസറി പ്ലാറ്റ്‌ഫോമായ ബിഗ്ബാസ്‌കറ്റ് നടത്തുന്ന ടാറ്റ ഡിജിറ്റലിന്റെ ഉടമസ്ഥതയിലുള്ള ഇന്നൊവേറ്റീവ് റീട്ടെയിൽ കൺസെപ്‌റ്റ്‌സിന് അതിന്റെ ഹോൾഡിംഗ് കമ്പനിയായ സൂപ്പർമാർക്കറ്റ് ഗ്രോസറി സപ്ലൈസിൽ നിന്ന് 350 കോടി രൂപയുടെ പുതിയ മൂലധനം ലഭിച്ചതായി ബിസിനസ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ടോഫ്‌ലറിൽ നിന്ന് ലഭിച്ച റെഗുലേറ്ററി ഫയലിംഗുകൾ വ്യക്തമാകുന്നു. ഏറ്റവും പുതിയ നിക്ഷേപത്തിന് മെയ് 24 ന് അംഗീകാരം ലഭിച്ചതായി ഫയലിംഗുകൾ കാണിക്കുന്നു. ഇതിന് പുറമെ കഴിഞ്ഞ ഏപ്രിലിൽ ഹോൾഡിംഗ് കമ്പനിയിൽ നിന്ന് ബിഗ്ബാസ്കറ്റിന് 1,000 കോടി രൂപയുടെ നിക്ഷേപം ലഭിച്ചിരുന്നു.

ടാറ്റ ഡിജിറ്റൽ അതിന്റെ സൂപ്പർ ആപ്പായ ‘ടാറ്റ ന്യൂ’യെ ശക്തമായി പ്രമോട്ട് ചെയ്യുന്ന സമയത്താണ് ബിഗ്ബാസ്കറ്റിലെ അധിക നിക്ഷേപം എന്നതും ശ്രദ്ധേയമാണ്. ഒന്നിലധികം കാലതാമസങ്ങൾക്ക് ശേഷം ഏപ്രിൽ 7 ന് കമ്പനിയുടെ ആപ്പ് സമാരംഭിക്കുകയും ഇന്ത്യൻ പ്രീമിയർ ലീഗിലുടനീളം (ഐ‌പി‌എൽ) പരസ്യം ചെയ്യുകയും ചെയ്തിരുന്നു. സൂപ്പർമാർക്കറ്റ് ഗ്രോസറി സപ്ലൈസിൽ ടാറ്റ ഡിജിറ്റലിന് ഏകദേശം 64% ഓഹരിയുണ്ട്. 2021 ഒക്‌ടോബറിൽ ബിഗ്‌ബാസ്‌ക്കറ്റ് ഓപ്പറേറ്ററെ ടാറ്റ ഡിജിറ്റൽ ഏറ്റെടുത്തതിന് ശേഷം ഇന്നൊവേറ്റീവ് റീട്ടെയിൽ കൺസെപ്റ്റ്‌സ്, സൂപ്പർമാർക്കറ്റ് ഗ്രോസറിയുടെ ഒരു സബ്‌സിഡിയറിയായി മാറിയിരുന്നു.

X
Top