
ന്യൂഡല്‍ഹി: അടുത്ത 10 വര്‍ഷത്തില്‍ ഇംഗ്ലണ്ട്, വെയില്‍സ് പെന്‍ഷന്‍ പദ്ധതി കൈകാര്യം ചെയ്യുക ഇന്ത്യന്‍ ഐടി ഭീമന്‍ ടാറ്റ കണ്‍സള്‍ട്ടിന്‍സി സര്‍വീസസാണ്(ടിസിഎസ്). ഇതിനുള്ള കരാര്‍ ഇംഗ്ലീഷ് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ലഭ്യമായി. 2 ദശലക്ഷത്തിലധികം അംഗങ്ങളുള്ള യുകെയിലെ രണ്ടാമത്തെ വലിയ പൊതുമേഖലാ പെന്‍ഷന്‍ പദ്ധതിയായ ടീച്ചേഴ്‌സ് പെന്‍ഷന്‍ സ്‌കീമിന്റെ നടത്തിപ്പ് ഇതോടെ ടിസിഎസിന്റെ കൈയ്യിലായി.
10 വര്‍ഷ കരാര്‍ നടപ്പാക്കുന്നതിനായി ടിസിഎസ് തങ്ങളുടെ നൂതന, ഡിജിറ്റല്‍ ഒമ്‌നി ചാനല്‍ പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തും.പെന്‍ഷന്‍ രേഖകളുടെ കൃത്യമായ നടത്തിപ്പ്, ആനുകൂല്യങ്ങള്‍ നല്‍കല്‍, ഫലപ്രദമായ സ്‌കീം ഫിനാന്‍സ് മാനേജുമെന്റ്, സജീവമായ അംഗ ഇടപെടല്‍, വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കല്‍ എന്നിവ പ്ലാറ്റ്‌ഫോം പ്രാപ്തമാക്കുമെന്ന് കമ്പനി അറിയിക്കുന്നു. വിദ്യാഭ്യാസ വകുപ്പുമായി സഹകരിക്കുന്നതില്‍ സന്തുഷ്ടരാണ്.
ടീച്ചേഴ്‌സ് പെന്‍ഷന്‍ സ്‌കീമിന്റെ ഭരണം ഡിജിറ്റലാക്കുന്നതിനും അത് മികച്ച രീതിയില്‍ നടപ്പിലാക്കുന്നതിനും കമ്പനി പ്രതിജ്ഞാബദ്ധമാണ്.
ടിസിഎസ് ഡിജിറ്റല്‍-ഫസ്റ്റ് സ്‌ക്കീം സെല്‍ഫ്-സര്‍വീസ് പെന്‍ഷന്‍ അനുഭവമാണ് നല്‍കുക.തൊഴിലുടമകള്‍ക്കും അംഗങ്ങള്‍ക്കും എപ്പോള്‍ വേണമെങ്കിലും, അവരുടെ അക്കൗണ്ട് വിവരങ്ങളിലേക്ക് ആക്‌സസുണ്ടാകും. കൂടാതെ പെന്‍ഷന്‍ പ്ലാന്‍ നന്നായി മനസിലാക്കാനും തീരുമാനങ്ങള്‍ എടുക്കാന്‍ അവരെ പ്രാപ്തരാക്കാനും പ്ലാറ്റ് ഫോം സഹായിക്കും.