തിരഞ്ഞെടുപ്പിന് മുമ്പുള്ള സൗജന്യങ്ങൾക്കെതിരെ സുപ്രീംകോടതിഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ ഏപ്രിലിൽ പ്രാബല്യത്തിൽ വരുമെന്ന് പീയുഷ് ഗോയൽരാജ്യത്ത് ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും എണ്ണ വിലയിൽ അനക്കമില്ലഇന്‍വസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി: 55,000 കോടിയുടെ പദ്ധതികള്‍ നിര്‍മ്മാണം തുടങ്ങിഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് തീരുവ വർധിപ്പിച്ച നടപടി യുഎസ് സുപ്രീം കോടതി റദ്ദാക്കി; പ്രസിഡൻ്റ് ട്രംപിന് കനത്ത തിരിച്ചടി

അവാദ എം‌എ‌ച്ച്‌അമ്രാവതിയിയുടെ 14.30% ഓഹരികൾ ഏറ്റെടുക്കാൻ തയ്യാറെടുത്ത് ഭാരതി എയർടെൽ

മുംബൈ: കമ്പനിയുടെ 14.30 ശതമാനം ഇക്വിറ്റി ഷെയറുകൾ ഏറ്റെടുക്കുന്നതിന് സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളായ അവാദ എം.എച്ച്. അമരാവതി പ്രൈവറ്റ് ലിമിറ്റഡുമായി കരാറിൽ ഏർപ്പെട്ട് ഭാരതി എയർടെൽ. ഈ കരാറിന്റെ ഭാഗമായി ഒരു ഓഹരിക്ക് 10 രൂപ എന്ന നിരക്കിൽ 62,58,000 ഇക്വിറ്റി ഓഹരികൾ 6,25,80,000 രൂപയ്ക്ക് ഭാരതി എയർടെൽ ഏറ്റെടുക്കും. ക്യാപ്‌റ്റീവ് വൈദ്യുതി ഉപഭോഗത്തിനുള്ള ഓപ്പൺ ആക്‌സസ് ലഭിക്കുന്നതിന് റെഗുലേറ്ററി അതോറിറ്റിയിൽ നിന്ന് അനുമതികൾ ഉൾപ്പെടെ ആവശ്യമായ അംഗീകാരങ്ങൾ ലഭിച്ചുകഴിഞ്ഞാൽ ഈ ഏറ്റെടുക്കൽ വേഗത്തിൽ പൂർത്തിയാകും. 2003 ലെ ഇലക്‌ട്രിസിറ്റി ആക്‌ട്, 2005 ലെ ഇന്ത്യൻ ഇലക്‌ട്രിസിറ്റി റൂൾസ് എന്നിവയുടെ വ്യവസ്ഥകൾ പ്രകാരം കാപ്‌റ്റീവ് പവർ പ്ലാന്റുകളുടെ നിയന്ത്രണ ആവശ്യകതകൾ പാലിക്കുന്നതിനും ചെലവ് കുറഞ്ഞ പുനരുപയോഗ ഊർജം വാങ്ങുന്നതിനുമാണ് കമ്പനി ഓഹരി ഏറ്റെടുക്കുന്നത്.

കാറ്റ്, സൗരോർജ്ജം, ബയോ മാസ്സ്, ഹൈഡ്രോ തുടങ്ങിയ പുനരുപയോഗ ഊർജ സ്രോതസ്സുകളിലൂടെ വൈദ്യുതി വിതരണം സ്ഥാപിക്കുക, കമ്മീഷൻ ചെയ്യുക, പ്രവർത്തിപ്പിക്കുക, ഉൽപ്പാദിപ്പിക്കുക തുടങ്ങിയ ബിസിനസ്സുകളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു എസ്പിവിയാണ് 2019 ഡിസംബർ 2-ന് സ്ഥാപിതമായ അവദ എം‌എ‌ച്ച്‌അമ്രാവതി. കൂടാതെ ഇത് അവാദ എനർജി പ്രൈവറ്റ് ലിമിറ്റഡിന്റെ ഒരു അനുബന്ധ സ്ഥാപനമാണ്. ഈ മാസം ആദ്യം ഭാരതി എയർടെല്ലിന്റെ അനുബന്ധ സ്ഥാപനമായ എൻഎക്‌സ്‌ട്രാ ഡാറ്റ,  അവാദ എംഎച്ച്‌എമ്രാവതിയുടെ 5.1 ദശലക്ഷം ഇക്വിറ്റി ഓഹരികൾ വാങ്ങാൻ കരാറിൽ ഏർപ്പെട്ടിരുന്നു. 

X
Top