
കൊച്ചി: ഔട്ട്ബൗണ്ട് ടൂര്‍ ഓപ്പറേറ്റിംഗ് കമ്പനി ബെസ്റ്റിനേഷന്‍ ഹോളിഡേയ്‌സ് പാലാരിവട്ടം സൗത്ത് ജനതാ റോഡില്‍ വിപൂലികരിച്ച പുതിയ ഓഫീസ് തുറന്നു. ബെസ്റ്റിനേഷന്‍ ഹോളിഡേയ്‌സ് ബ്രാന്‍ഡ് അംബാസഡർ സിജോയ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് മൂന്ന് അന്താരാഷ്ട്ര പായ്ക്കേജുകളും, നാല് ആഭ്യന്തര ടൂര്‍ പാക്കേജുകളും അവതരിപ്പിച്ചു.
13 ദിവസം നീളുന്ന ഐസ്‌ലാന്‍ഡ്-ലാപ് ലാന്‍ഡ്, സൊമ്മാറോയ് ഐലന്‍ഡ്, 14 ദിവസത്തെ ന്യൂസിലാന്‍ഡ്, ട്രാന്‍സ് ആല്‍പൈന്‍, 10 ദിവസത്തെ സൗത്ത് അമേരിക്കന്‍ കാര്‍ണിവല്‍, ആമസോണ്‍ മഴക്കാട് എക്‌സ്‌പെഡിഷന്‍ എന്നിവയാണ് ഓഫറുകളോടെ പ്രഖ്യാപിച്ച ആഗോള ടൂര്‍ പാക്കേജുകള്‍. ഡൊമസ്റ്റിക് സര്‍ക്യൂട്ടില്‍ 4 ദിവസത്തെ അജന്ത എല്ലോറ, 7 ദിവസത്തെ ഗുജറാത്ത്, 8 ദിവസത്തെ ഭൂട്ടാന്‍, 8 ദിവസത്തെ രാജസ്ഥാന്‍ എന്നീ പാക്കേജുകളും പ്രഖ്യാപിച്ചു. പ്രവര്‍ത്തനമാരംഭിച്ച് 2 വര്‍ഷത്തിനിടെ തന്നെ 6 ഭൂഖണ്ഡങ്ങളിലേയ്ക്കും ടൂര്‍ പാക്കേജുകള്‍ നടത്തിയ കമ്പനിക്ക് യുഎസ്എ, സ്‌കാന്‍ഡിനേവിയ, ജപ്പാന്‍, ഓസ്‌ട്രേലിയ, യൂറോപ്പ്, ചൈന-ഹോങ്കോംഗ്-മക്കാവു, റഷ്യ, സൗത്ത് ആഫ്രിക്ക, അല്‍മാടി-ബിഷ്‌ഷെക്ക് എന്നിവിടങ്ങളിലേയ്ക്ക് കസ്റ്റമൈസ്ഡ് പ്രീമീയം പാക്കേജുകളുമുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച സ്ഥാപകയും സിഇഒയുമായ ജീന ഫെര്‍ണാണ്ടസ് പറഞ്ഞു. എഴാമത് ഭൂഖണ്ഡത്തിലേയ്ക്കുള്ള ബെസ്റ്റിനേഷന്റെ ടൂര്‍ വൈകാതെ പ്രഖ്യാപിക്കുമെന്നും അവർ അറിയിച്ചു.
ഔട്ട്ബൗണ്ട് ടൂറിസം രംഗത്ത് കാല്‍ നൂറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള ജീനാ ഫെര്‍ണാണ്ടസ് ഇതുവരെ 78 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. യാത്രകളോടുള്ള വ്യക്തിപരമായ പാഷനാണ് ബെസ്റ്റിനേഷന്‍ ഹോളിഡേയ്‌സിന് തുടക്കമിടാന്‍ പ്രേരണയായതെന്ന് ജീന ഫെര്‍ണാണ്ടസ് പറഞ്ഞു.
കോവിഡിന് ശേഷം വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണുണ്ടായത്. അതു പോലെ, 60 വയസ്സിന് മുകളിലുളളവരാണ് യാത്രികളിൽ കൂടുതലും. പരമാവധി രാജ്യങ്ങൾ സന്ദർശിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യാത്രക്കാരെത്തുന്നത്. ബഡ്ജറ്റിനേക്കാലുപരി യാത്രയിൽ നിന്നും ലഭിക്കുന്ന അനുഭവങ്ങൾക്കാണ് പ്രാധാന്യം നല്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ബെസ്റ്റിനേഷന്റെ ട്രാവല്‍ പാക്കേജുകള്‍ തെരഞ്ഞടുക്കുന്നവരുടെ പൂര്‍ണ സംതൃപ്തി ലക്ഷ്യമിടുന്ന വ്യക്തിഗത സേവനം കമ്പനി ഉറപ്പുവരുത്തുമെന്ന് മാനേജിംഗ് ഡയറക്ടർ ഷെയ്ബിന്‍ മാത്യു വര്‍ഗീസ് പറഞ്ഞു.