കേരളത്തിന് 12000 കോടി കൂടി വായ്പയെടുക്കാൻ കേന്ദ്ര അനുമതി; 6000 കോടി ഉടൻ കടമെടുത്തേക്കുംഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്

സൊമാറ്റോ ഓഹരി വില 39% ഉയരുമെന്ന്‌ ബെര്‍ണ്‍സ്റ്റെയ്‌ന്‍

ഫുഡ്‌ ഡെലിവറി കമ്പനിയായ സൊമാറ്റോയുടെ ഓഹരി വില 39 ശതമാനം ഉയരാന്‍ സാധ്യതയുണ്ടെന്ന്‌ ആഗോള ബ്രോക്കറേജ്‌ ആയ ബെര്‍ണ്‍സ്റ്റെയ്‌ന്‍ പ്രവചിക്കുന്നു.

ഫക്വിക്‌ കോമേഴ്‌സ്‌ ബിസിനസിലെ മത്സരം കൂടിവരികയാണെങ്കിലും സൊമാറ്റോ വേറിട്ട പ്രകടനം കാഴ്‌ച വെക്കുമെന്നാണ്‌ ബെര്‍ണ്‍സ്റ്റെയ്‌ന്‍ വിലയിരുത്തുന്നത്‌.

സൊമാറ്റോയ്‌ക്ക്‌ ബെര്‍ണ്‍സ്റ്റെയ്‌ന്‍ നല്‍കിയിരിക്കുന്ന ‘ഔട്ട്‌പെര്‍ഫോം’ എന്ന റേറ്റിംഗ്‌ നിലനിര്‍ത്തി. 310 രൂപയിലേക്ക്‌ ഓഹരി വില ഉയരുമെന്നാണ്‌ നിഗമനം.

ക്വിക്ക്‌ കോമേഴ്‌സ്‌ ബിസിനസിലെ തങ്ങളുടെ മേധാവിത്തം സൊമാറ്റോ ശകതിപ്പെടുത്തുമെന്നാണ്‌ ബെര്‍ണ്‍സ്റ്റെയ്‌ന്‍ വിലയിരുത്തുന്നത്‌. ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ സൊമാറ്റോയുടെ ലാഭത്തില്‍ 57 ശതമാനം ഇടിവുണ്ടായി.

കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ 138 കോടി രൂപ ലാഭം കൈവരിച്ച കമ്പനി ഇത്തവണ രേഖപ്പെടുത്തിയത്‌ 59 കോടി രൂപ ലാഭമാണ്‌. ക്വിക്ക്‌ കോമേഴ്‌സ്‌ വിഭാഗമായ ബ്ലിങ്കിറ്റിന്റെ നഷ്‌ടം കൂടിയതും പ്രവര്‍ത്തനം വ്യാപിപ്പിച്ചതിലുണ്ടായ ചെലവും സൊമാറ്റോയുടെ ലാഭം കുറയുന്നതിന്‌ പ്രധാന കാരണമായി.

X
Top