
മുംബൈ: രണ്ട് ദിവസത്തെ റാലിയ്ക്ക് ശേഷം ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വെള്ളിയാഴ്ച നഷ്ടം നേരിടുകയാണ്. സെന്‍സെക്‌സ് 339.85 പോയിന്റ് അഥവാ 0.58 ശതമാനം താഴ്ന്ന് 57882.25 ലെവലിലും നിഫ്റ്റി 104.60 പോയിന്റ് അഥവാ 0.60 ശതമാനം ഇടിഞ്ഞ് 17227.20 ലെവലിലും വ്യാപാരം തുടരുന്നു. മൊത്തം 1496 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1565 ഓഹരി വിലകള്‍ തിരിച്ചടി നേരിടുകയാണ്.
121 ഓഹരിവിലകളില്‍ മാറ്റമില്ല. ബിഎസ്ഇയില്‍ എല്ലാ മേഖലകളും നഷ്ടത്തിലായപ്പോള്‍ നിഫ്റ്റി ഊര്‍ജ്ജ രംഗം മാത്രം അര ശതമാനം ഉയര്‍ച്ച കൈവരിച്ചിട്ടുണ്ട്. ബിഎസ്ഇ മിഡ് ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍ യഥാക്രമം 0.82 ശതമാനം, 0.28 ശതമാനം എന്നിങ്ങനെയാണ് ദുര്‍ബലമായത്.
5 ശതമാനം ഉയര്‍ന്ന ടൈറ്റനാണ് നിഫ്റ്റിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഓഹരി. അതേസമയം 2.33 ശതമാനം ഇടിവുമായി കോള്‍ ഇന്ത്യ മോശം പ്രകടനത്തില്‍ മുന്നില്‍ നിന്നു. ടൈറ്റന്‍, ഹീറോ മോട്ടോകോര്‍പ്പ്, യുപിഎല്‍, ബജാജ് ഓട്ടോ, മാരുതി എന്നിവ നിഫ്റ്റി പാക്കില്‍ നേട്ടമുണ്ടാക്കിയ ഓഹരികളാണ്.
അതേസമയം ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ജെഎസ്ഡബ്ല്യു, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ബിപിസിഎല്‍ എന്നിവ നഷ്ടം വരിച്ചു.






