രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍ തുടങ്ങി. സെന്‍സെക്‌സ് 373.34 പോയിന്റ് 0.63 ശതമാനം ഉയര്‍ന്ന് 59282.69 ലെവലിലും നിഫ്റ്റി 12010 പോയിന്റ് അഥവാ 0.69 ശതമാനം ഉയര്‍ന്ന് 17442 ലെവലിലുമാണ് വ്യാപാരം തുടരുന്നത്. 1373 ഓഹരികള്‍ മുന്നേറുമ്പോള്‍ 452 എണ്ണം പിന്‍വലിയുന്നു.

93 ഓഹരി വിലകളില്‍ മാറ്റമില്ല. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ്, എസ്ബിഐ, ടാറ്റ സ്റ്റീല്‍, എല്‍ആന്റ്ടി ഉയര്‍ച്ച കൈവരിക്കുന്നവ.ഡോ.റെഡ്ഡീസ്, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി ലൈഫ്, ഐസിഐസിഐ ബാങ്ക് നഷ്ത്തില്‍.

മേഖലകളില്‍ ഫാര്‍മയൊഴിച്ചുള്ളതെല്ലാം കരുത്താര്‍ജ്ജിച്ചു. ബാങ്ക്, എഫ്എംസിജി യഥാക്രമം 1.10,0.89 ശതമാനമാണ് ഉയര്‍ച്ച നേടിയത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.45 ശതമാനം, 0.57 ശതമാനം വളര്‍ന്നിട്ടുണ്ട്.

മാക്രോ സൂചകങ്ങള്‍ കൂടുതല്‍ വെല്ലുവിളി നിറഞ്ഞ സെഷനുകളിലേക്ക് വിരല്‍ ചൂണ്ടുന്നതായി, മേത്ത ഇക്വിറ്റീസിലെ പ്രശാന്ത് തപ്‌സെ പറയുന്നു.

X
Top