ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

നേരിയ ഇടിവ് നേരിട്ട് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച തുടക്കത്തില്‍ മാറ്റമില്ലാതെ തുടര്‍ന്നു. സെന്‍സെക്‌സ് 35.63 പോയിന്റ് അഥവാ 0.06 ശതമാനം താഴ്ന്ന് 61904.57 ലെവലിലും നിഫ്റ്റി50 14.55 പോയിന്റ് അഥവാ 0.08 ശതമാനം താഴ്ന്ന് 18300.55 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1967 ഓഹരികള്‍ മുന്നേറുമ്പോള്‍ 870 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

111 ഓഹരിവിലകളില്‍ മാറ്റമില്ല. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,എന്‍ടിപിസി,ടെക് മഹീന്ദ്ര,എച്ച്‌സിഎല്‍,ബജാജ് ഫിന്‍സര്‍വ് എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍. ലാര്‍സണ്‍ ആന്റ് ടൂബ്രോ, ഭാരതി എയര്‍ടെല്‍,ഐടിസി,ടാറ്റ സ്റ്റീല്‍,ടാറ്റ മോട്ടോഴ്‌സ് എന്നിവ നഷ്ടം നേരിടുന്നു.

മേഖലകളില്‍ ഫാര്‍മ 1.11 ശതമാനം താഴ്ന്നപ്പോള്‍ പൊതുമേഖല ബാങ്ക് 1.01 ശതമാനം ഉയര്‍ന്നു. നിഫ്റ്റി ബാങ്ക്,ഐടി അരശതമാനം നേട്ടമുണ്ടാക്കി. ബിഎസഇ സ്‌മോള്‍ക്യാപ് 0.72 ശതമാനവും മിഡ്ക്യാപ് 0.49 ശതമാനവും കരുത്താര്‍ജ്ജിച്ചിട്ടുണ്ട്.

X
Top