പെരുമ്പാവൂർ കേന്ദ്രമാക്കി ആഗോള ഫർണിച്ചർ ഹബ്ബിന് 10 കോടി രൂപ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും; സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും ഇനി 25 ലക്ഷം രൂപയുടെ പരിരക്ഷ’യുവജനങ്ങൾക്കായി ബജറ്റിൽ ‘ഗ്ലോബൽ ജോബ് വാച്ച് ടവർ’കേരളത്തെ ലോകോത്തര ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാൻ ‘കേരള നോളജ് വാലി’ പദ്ധതിവരുന്നത് ‘ഭൂപരിഷ്കരണം 2’: പ്രസ്കതമായ ഭൂനിയമങ്ങളിൽ കാലാനുസൃതമായി മാറ്റം വരുത്തും

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ താഴ്ച വരിക്കുന്നു

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 210.11 പോയിന്റ് അഥവാ 0.36 ശതമാനം താഴ്ന്ന് 59,546.02 ലെവലിലും നിഫ്റ്റി 56.75 പോയിന്റ് അവാ 0.34 ശതമാനം താഴ്ന്ന് 17,499.25 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1902 ഓഹരികള്‍ മുന്നേറുമ്പോള്‍ 708 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

110 എണ്ണത്തിന്റെ വിലകളില്‍ മാറ്റമില്ല. ഒഎന്‍ജിസി, എച്ച്‌സിഎല്‍,യുപിഎല്‍,ബിപിസിഎല്‍,ടിസിഎസ് എന്നിവയാണ് ഉയര്‍ന്ന നേട്ടം കൈവരിക്കുന്നത്. അദാനി എന്റര്‍പ്രൈസ്സ്,അദാനി പോര്‍ട്ട്‌സ്, ബജാജ് ഫിനാന്‍സ്,ഏഷ്യന്‍ പെയിന്റ്‌സ്,ടൈറ്റന്‍ നഷ്ടം നേരിടുന്നു.

മേഖലകളില്‍ ഐടി,ലോഹം എന്നിവ മാത്രമാണ് നേരിയ തോതില്‍ ഉയര്‍ന്നിരിക്കുന്നത്. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 1.04 ശതമാനം,0.62 ശതമാനം താഴ്ച വരിച്ചു.

കൂടുതല്‍ നിരക്ക് വര്‍ദ്ധനയുണ്ടാകുമെന്ന സൂചന നല്‍കി ഫെഡ് റിസര്‍വിന്റെ മിനുറ്റ്‌സ് ബുധനാഴ്ച പുറത്തുവന്നിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ധനനയ അവലോകന കമ്മിറ്റിയും സമാന പാതയാണ് പിന്തുടരുന്നത്. ഇതോടൊപ്പം മോശം ഭൗമ രാഷ്ട്രീയ പശ്ചാത്തലവും നിക്ഷേപകരെ അകറ്റി.

X
Top