ഇറാൻയുദ്ധം ബാധിച്ച മേഖലകൾക്ക് ആശ്വാസം; 2.5 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രംഎട്ടാം ശമ്പള കമ്മീഷൻ: നിർണ്ണായക ചർച്ചകൾ ഡൽഹിയിൽഇന്ത്യ-യുഎസ് ചർച്ച തുടരുംഇന്ത്യയില്‍ നിന്നുള്ള സോളാര്‍ പാനലുകള്‍ക്കും സെല്ലുകള്‍ക്കും ആന്റി ഡംപിങ് നികുതി ഏർപ്പെടുത്താൻ യുഎസ്നീതി ആയോഗ് വൈസ് ചെയർമാനായി അശോക് ലാഹിരിയെ നിയമിച്ചു

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിനവും നേട്ടത്തിലായി. സെന്‍സെക്‌സ്164.71 പോയിന്റ് അഥവാ 0.27 ശതമാനം ഉയര്‍ന്ന് 611106.38 ലെവലിലും നിഫ്റ്റി 39.70 പോയിന്റ് അഥവാ 0.22 ശതമാനം ഉയര്‍ന്ന് 18158.20 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. മൊത്തം 1704 ഓഹരികള്‍ മുന്നേറുമ്പോള്‍ 1200 എണ്ണം താഴ്ച വരിക്കുന്നു.

129 എണ്ണത്തിന്റെ വിലകളില്‍ മാറ്റമില്ല. ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്,ഏഷ്യന്‍ പെയിന്റ്‌സ്,എച്ച്‌സിഎല്‍ ടെക്ക്, സിപ്ല, ഇന്‍ഫോസിസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്,ടൈറ്റന്‍,എച്ച്ഡിഎഫ്‌സി,ബജാജ്ഫിന്‍സര്‍വ്,ടാറ്റ കണ്‍സ്യുമര്‍ പ്രൊഡക്ട്‌സ് എന്നിവയാണ് നേട്ടമുണ്ടാക്കുന്ന ഓഹരികള്‍. ആക്‌സിസ് ബാങ്ക്, പവര്‍ഗ്രിഡ്,ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍,ഭാരതി എയര്‍ടെല്‍, ഗ്രാസിം, റിലയന്‍സ്, അള്‍ട്രാസിമന്റ്, ഹിന്‍ഡാല്‍കോ,ഐഷര്‍മോട്ടോഴ്‌സ്, കോള്‍ ഇന്ത്യ നഷ്ടം സഹിക്കുന്നു.

ഹെല്‍ത്ത് കെയര്‍, ലോഹം, ഓയില്‍ആന്റ്ക്യാസ്, ഊര്‍ജ്ജം, റിയാലിറ്റി ഒഴിച്ചുള്ള മേഖലകളെല്ലാം നേട്ടത്തിലാണ്. ബിഎസ്ഇ മിഡക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളില്‍ മാറ്റമില്ല. വാള്‍സ്ട്രീറ്റ് സൂചികകളുടെ ചുവടുപിടിച്ചാണ് ആഭ്യന്തര സൂചികകള്‍ ഉയരുന്നത്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു.

യുഎസ് സമ്പദ് വ്യവസ്ഥയുടെ സോഫ്റ്റ് ലാന്റിംഗാണ് വാള്‍സ്ട്രീറ്റ് സൂചികകളെ തുണയ്ക്കുന്നത്. എസ്ആന്റ്പി500 ജനുവരിയില്‍ ഇതിനോടകം 5.12 ശതമാനം ഉയര്‍ന്നു. ടെക് ഓഹരികള്‍ നിറഞ്ഞ നാസ്ദാഖിന്റെ മികച്ച പ്രകടനം ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് ശുഭ സൂചനയാണ്.

അവ മികച്ച പ്രകടനം നടത്തുകയും ചെയ്യുന്നു. ഈ പ്രീ ബജറ്റ് റാലിയ്ക്ക് സൂചികയെ 18200 ലേയ്ക്ക് നയിക്കാന്‍ സാധിക്കുമെന്നും മികച്ച മൂന്നാം പാദ ഫലം ബാങ്കിംഗ് സൂചികകളെ ഉയര്‍ത്തുകയാണെന്നും വിജയകുമാര്‍ പറഞ്ഞു.

ബാങ്കിംഗ് ഓഹരികളില്‍ നിക്ഷേപം തുടരാവുന്നതാണ്.

X
Top