തീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

താഴ്ച വരിച്ച് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇടിവ് നേരിടുന്നു. സെന്‍സെക്‌സ് 301.91 പോയിന്റ് അഥവാ 0.52 ശതമാനം താഴ്ന്ന് 57689.20 ലെവലിലും നിഫ്റ്റി 95.30 പോയിന്റ് അഥവാ 0.55 ശതമാനം താഴ്ന്ന് 17145.70 ലെവലിലുമാണുള്ളത്. മൊത്തം 1518 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1131 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

117 ഓഹരികളില്‍ മാറ്റമില്ല. എല്ലാ മേഖലകളും ചുവപ്പിലായപ്പോള്‍ വാഹനം, ലോഹം, ഓയില്‍ ആന്റ് ഗ്യാസ്, റിയാലിറ്റി എന്നിവ 1 ശതമാനം ദുര്‍ബലമായി. ബിഎസ്ഇ മിഡ് ക്യാപ്പ്,സ്‌മോള്‍ ക്യാപ്പ് സൂചികകളും നഷ്ടത്തിലാണുള്ളത്. ഏഷ്യന്‍ പെയ്ന്റ്‌സ്, അദാനി എന്റര്‍പ്രൈസസ്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, ബജാജ് ഫിനാന്‍സ്, ബ്രിട്ടാനിയ, നെസ്ലെ, ഐടിസി, അദാനി പോര്‍ട്ട്‌സ്, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ലൈഫ് എന്നിവയാണ് നേട്ടത്തിലുള്ള ഓഹരികള്‍.

എന്നാല്‍, ഡിവിസ് ലാബ്‌സ്, ഗെയ്ല്‍, ലുപിന്‍, യുണൈറ്റഡ് സ്പിരിറ്റ്‌സ്, ഡോ.ഡ്ഡെീസ്, ഒഎന്‍ജിസി, ഐഷര്‍, ജെഎസ്ഡബ്ല്യു, വേദാന്ത, ഡിഎല്‍എഫ്, മുത്തൂറ്റ്, അപ്പോളോ ഹോസ്പിറ്റല്‍സ്, ടിസിഎസ്, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ എന്നിവ നഷ്ടം നേരിടുന്നു. തിരുത്തല്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ നിക്ഷേപകര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിക്കുകയാണ് ആഷിക സ്റ്റോക്ക് ബ്രോക്കിംഗിലെ തീര്‍ത്ഥങ്കര്‍ ദാസ്.

ലോവര്‍ ഹൈ, ലോവര്‍ ലോയുടെ രൂപീകരണം തിരുത്തലിനെയാണ് കാണിക്കുന്നതെന്നും 17350ന് മുകളില്‍ നിര്‍ണ്ണായക ക്ലോസ് നല്‍കുന്നതുവരെ വിപണിയില്‍ വില്‍പനസമ്മര്‍ദ്ദമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

X
Top