രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടത്തില്‍

മുംബൈ: വിപണിയില്‍ നഷ്ടം തുടരുകയാണ്. സെന്‍സെക്‌സ് 346.13 പോയിന്റ് അഥവാ 0.57 ശതമാനം താഴ്ന്ന് 60632.62 ലെവിലിലും നിഫ്റ്റി 117.50 പോയിന്റ് അഥവാ 0.65 ശതമാനം താഴ്ന്ന് 18000.80 ലെവലിലും വ്യാപാരം തുടരുന്നു. 1019 ഓഹരികള്‍ മുന്നേറുമ്പോള്‍ 1847 എണ്ണമാണ് തിരിച്ചടി നേരിടുന്നത്.

116 ഓഹരിവിലകളില്‍ മാറ്റമില്ല. ഹിന്‍ഡാല്‍കോ,ടാറ്റ സ്റ്റീല്‍,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, മാരുതി, ബജാജ് ഓട്ടോ എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കുന്നവ. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, അള്‍ട്രാടെക്ക് സിമന്റ്, അപ്പോളോ ഹോസ്പിറ്റല്‍സ്,എസ്ബിഐ,അദാനി പോര്‍ട്ട്‌സ് എന്നിവ കനത്ത നഷ്ടം നേരിടുന്നു. വാഹനം, ലോഹം എന്നിവയൊഴികെയുള്ള മേഖലകളെല്ലാം താഴ്ചയിലാണ്.

ബിഎസ്ഇ മിഡക്യാപ് സൂചിക 1 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.66 ശതമാനവും ദുര്‍ബലമായി. 17800-18200 ല്‍ നിഫ്റ്റി കണ്‍സോളിഡേഷനിലാണെന്നും റെസിസ്റ്റന്‍സ് ഭേദിക്കുന്നതിന് ശക്തമായ കാരണങ്ങള്‍ തേടുകയാണെന്നും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു. ഫെബ്രുവരി 1 ലെ കേന്ദ്ര ബജറ്റും ഫെഡ് റിസര്‍വിന്റെ നിരക്ക് സംബന്ധിച്ച തീരുമാനവും സൂചികയെ സ്വാധീനിക്കുന്ന നിര്‍ണ്ണായക ഘടകങ്ങളാകും.

X
Top