വിമാന ഇന്ധനവിലയിൽ 5.46 ശതമാനം വർധന; ആകാശയാത്രയ്ക്ക് ചെലവ് കൂടുംനാളികേര ഉൽപന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം; കരുത്തായി യുഎഇയും ഒമാനും ഓസ്ട്രേലിയയുംചരിത്ര റെക്കോർഡ് ഭേദിച്ച് യുപിഐ ഇടപാടുകൾ; ഓഗസ്റ്റിൽ നടന്നത് 29.82 ലക്ഷം കോടിയുടെ ഇടപാടുകൾ, പ്രതിദിനം 79 കോടിയിലധികം പണമിടപാടുകൾനിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു

താഴ്ച വരിച്ച് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ഉയര്‍ന്ന ചാഞ്ചാട്ടത്തിനൊടുവില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടത്തിലായി. സെന്‍സെക്‌സ് 101.84 പോയിന്റ് അഥവാ 0.17 ശതമാനം താഴ്ന്ന് 60734.57 ലെവലിലും നിഫ്റ്റി 20.7 പോയിന്റ് അഥവാ 0.11 ശതമാനം താഴ്ന്ന് 18,032 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1697 ഓഹരികളാണ് നേട്ടത്തില്‍.

1150 എണ്ണം താഴ്ച വരിച്ചപ്പോള്‍ 116 ഓഹരികളുടെ വിലകള്‍ മാറ്റമില്ലാതെ തുടരുന്നു. ബാങ്ക്, എഫ്എംസിജി, ഹെല്‍ത്ത്‌കെയര്‍,ഐടി, ഓയില്‍ആന്റ്ഗ്യാസ്, ഊര്‍ജ്ജം എന്നിവ 1.20 ശതമാനം വരെ പൊഴിച്ചപ്പോള്‍ ലോഹമേഖല 1.50 ശതമാനം ഉയര്‍ന്ന് തിളക്കമുള്ള പ്രകടനം കാഴ്ചവച്ചു. കാപിറ്റല്‍ ഗുഡ്‌സ്, റിയാലിറ്റി മേഖലകളും നേട്ടത്തിലാണ്.

ബിഎസ്ഇ മിഡ്ക്യാപ്പ് താഴ്ചയിലാണ്. അതേസമയം, സ്‌മോള്‍ക്യാപ്പ് ഉയര്‍ച്ച നേടിയിട്ടുണ്ട്. വേദാന്ത, ബജാജ് ഫിന്‍സര്‍വ്, അള്‍ട്രാടെക്, ജെഎസ്ഡബ്ല്യു,സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, സൊമാട്ടോ, ഹിന്‍ഡാല്‍കോ, സീമന്‍സ്, ടാറ്റ സ്റ്റീല്‍, പേടിഎം എന്നിവ നിഫ്റ്റിയില്‍ മികച്ച പ്രകടനവുമായി മുന്നില്‍ നില്‍ക്കുമ്പോള്‍ എസ്ആര്‍എഫ്, ബയോകോണ്‍, ഹീറോമോട്ടോ കോര്‍പ്പ്, ബോഷ്,ഭാരത് പെട്രോളിയം, മൈന്‍ഡ് ട്രീ, ലാര്‍സണ്‍ ആന്റ് ടര്‍ബോ, പിരമല്‍ എന്റര്‍പ്രൈസസ്, ബന്ധന്‍ ബാങ്ക്, ഡോ.റെഡ്ഡി ലാബോറട്ടറീസ്,ഇന്‍ഫോസിസ് എന്നിവയാണ് നഷ്ടം നേരിടുന്ന ഓഹരികള്‍.

X
Top