ഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപംആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും പിന്നിലാകുമെന്ന് ഐഎംഎഫ്ഇറാൻയുദ്ധം ബാധിച്ച മേഖലകൾക്ക് ആശ്വാസം; 2.5 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രംഎട്ടാം ശമ്പള കമ്മീഷൻ: നിർണ്ണായക ചർച്ചകൾ ഡൽഹിയിൽഇന്ത്യ-യുഎസ് ചർച്ച തുടരും

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേരിയ താഴ്ച വരിക്കുന്നു

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടക്കത്തില്‍ നേരിയ താഴ്ച വരിച്ചു. സെന്‍സെക്‌സ് 44.02 പോയിന്റ് അഥവാ 0.07 ശതമാനം താഴ്ന്ന് 60814.41 ലെവലിലും നഫ്റ്റി 10.50 പോയിന്റ് അഥവാ 0.06 ശതമാനം താഴ്ന്ന് 18097.30 ലെവലിലും വ്യാപാരം തുടരുന്നു. 1657 ഓഹരികള്‍ മുന്നേറുമ്പോള്‍ 1257 എണ്ണമാണ് തിരിച്ചടി നേരിടുന്നത്.

137 ഓഹരിവിലകളില്‍ മാറ്റമില്ല. കോള്‍ ഇന്ത്യ, പവര്‍ഗ്രിഡ്, അദാനി പോര്‍ട്ട്‌സ്,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്,എസ്ബിഐ,എച്ച്ഡിഎഫ്‌സി,ടാറ്റ മോട്ടോഴ്‌സ്, ഐഷര്‍മോട്ടോഴ്‌സ്,ഡോറെഡ്ഡീസ്,ഐസിഐസിഐ ബാങ്ക്, എല്‍ടി,ടാറ്റ സ്റ്റീല്‍ എന്നിവയാണ് നേട്ടുമണ്ടാക്കുന്നവ.ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,സണ്‍ഫാര്‍മ,ഏഷ്യന്‍പെയിന്റ്,നെസ്ലെ,എസ്ബിഐ ലൈഫ്, ടൈറ്റന്‍,ഭാരതി എയര്‍ടെല്‍,ഹീറോമോട്ടോ കോര്‍പ്,റിലയന്‍സ്,ബജ്ജാഫിനാന്‍സ്,ബജാജ് ഫിന്‍സര്‍വ്,ബ്രിട്ടാനിയ, യുപിഎല്‍ എന്നിവ നഷ്ടത്തിലായി.

മേഖലകളില്‍ എഫ്എംസിജി, ഫാര്‍മ എന്നിവ 0.5-1 ശതമാനം പൊഴിക്കുമ്പോള്‍ ബാങ്ക് ഓഹരികളാണ് നേട്ടത്തില്‍. 1 ശതമാനം ഉയര്‍ച്ചയാണ് ബാങ്ക് സൂചിക കൈവരിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ മാറ്റമില്ലാതെ തുടരുന്നു.

പ്രധാന ട്രിഗറുകളുടെ അഭാവത്തില്‍ 17800-18200 ലെവലില്‍ നിഫ്റ്റി തുടരാനുള്ള സാധ്യതയാണ് ജിയോജിത്ത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നത്. എഫ്‌ഐഐകള്‍ വാങ്ങല്‍ തുടങ്ങുന്നതുവരെ 17800 സപ്പോര്‍ട്ടായി തുടരും. കാപെക്സ്, ക്രെഡിറ്റ് വളര്‍ച്ച, മാനുഫാക്ചറിംഗ്, സര്‍വീസ് പിഎംഐ ഡാറ്റകള്‍ സാമ്പത്തിക വളര്‍ച്ചയെ സൂചിപ്പിക്കുന്നു.

ക്യാപിറ്റല്‍ ഗുഡ്സ് ഓഹരികള്‍ മികച്ച നിക്ഷേപ സാധ്യതയാണ് തുറന്നുതരുന്നതെന്നും വിജയകുമാര്‍ പറഞ്ഞു.

X
Top