രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിരിച്ചുകയറി

മുംബൈ: രണ്ട് ദിവസത്തെ നഷ്ടത്തിനുശേഷം ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ചൊവ്വാഴ്ച തിരിച്ചുകയറി. സെന്‍സെക്‌സ് 600.42 പോയിന്റ് അഥവാ 0.99 ശതമാനമുയര്‍ന്ന് 61032.26 ലെവലിലും നിഫ്റ്റി 158.90 പോയിന്റ് അഥവാ 0.89 ശതമാനമുയര്‍ന്ന് 17929.80 ലെവിലും ക്ലോസ് ചെയ്യുകയായിരുന്നു. യുപിഎല്‍,ഐടിസി,റിലയന്‍സ് ഇന്‍ഡസ്ട്രീസ്,അദാനി പോര്‍ട്ട്‌സ്, അദാനി എന്റര്‍പ്രൈസസ് എന്നിവയാണ് മികച്ച നേട്ടം കുറിച്ച ഓഹരികള്‍.

ഐഷര്‍ മോട്ടോഴ്‌സ്, അപ്പോളോ ഹോസ്പിറ്റല്‍സ്, എസ്ബിഐ ലൈഫ്, ഗ്രാസിം, ബിപിസിഎല്‍ എന്നിവ കനത്ത നഷ്ടം നേരിട്ടു. മേഖലകളില്‍ ഊര്‍ജ്ജം, റിയാലിറ്റി എന്നിവ ഒരു ശതമാനം പൊഴിച്ചപ്പോള്‍ ഐടി, എഫ്എംസിജി, ലോഹം ഒരു ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.4 ശതമാനവും 0.6 ശതമാനവുമാണ് ഇടിവ് നേരിട്ടത്.

ആഗോള വിപണികളുടെ ചുവടുപിടിച്ച് ഉയര്‍ച്ച കൈവരിച്ച സൂചികകള്‍ പിന്നീട് നേട്ടം വ്യാപിപ്പിക്കുകയായിരുന്നു.

X
Top