എട്ടാം ശമ്പള കമ്മീഷൻ: നിർണ്ണായക ചർച്ചകൾ ഡൽഹിയിൽഇന്ത്യ-യുഎസ് ചർച്ച തുടരുംഇന്ത്യയില്‍ നിന്നുള്ള സോളാര്‍ പാനലുകള്‍ക്കും സെല്ലുകള്‍ക്കും ആന്റി ഡംപിങ് നികുതി ഏർപ്പെടുത്താൻ യുഎസ്നീതി ആയോഗ് വൈസ് ചെയർമാനായി അശോക് ലാഹിരിയെ നിയമിച്ചുപശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റം

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തിലായി. സെന്‍സെക്‌സ് 412.61 പോയിന്റ് അഥവാ 0.69 ശതമാനം ഉയര്‍ന്ന് 60,344.85 ലെവലിലും നിഫ്റ്റി 74.80 പോയിന്റ് അഥവാ 0.42 ശതമാനം ഉയര്‍ന്ന് 17685.20 ലെവലിലുമാണ് വ്യാപാരത്തിലുളളത്. 1121 ഓഹരികള്‍ മുന്നേറുമ്പോള്‍ 1753 എണ്ണം പിന്‍വലിഞ്ഞു.

116 ഓഹരി വിലകളില്‍ മാറ്റമില്ല. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടൈറ്റന്‍,എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്,എസ്ബിഐ,ലാര്‍സണ്‍ ആന്റ് ടൂബ്രോ എന്നിവയാണ് നേട്ടത്തില്‍. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ്, ഡിവിസ് ലാബ്‌സ്,ഹിന്‍ഡാല്‍കോ, എന്‍ടിപിസി,ബിപിസിഎല്‍,അപോളോ ഹോസ്പിറ്റല്‍സ്,ഒഎന്‍ജിസി,ടാറ്റ സ്റ്റീല്‍,എച്ച്ഡിഎഫ്‌സി ലൈഫ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ടസ് കനത്ത നഷ്ടം വരിക്കുന്നു.

വാഹനം,കാപിറ്റല്‍ ഗൂഡസ, എഫ്എംസിജി,ഹെല്‍ത്ത് കെയര്‍,ലോഹം,ഓയില്‍ ആന്റ് ഗ്യാസ്,ഊര്‍ജ്ജം, റിയാലിറ്റി മേഖലകള്‍ താഴ്ച വരിക്കുകയാണ്. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ 0.50-1 ശതമാനം ദുര്‍ബലമായി. 2022 നെ അപേക്ഷിച്ച് നടപ്പ് വര്‍ഷത്തില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണെന്ന്, ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു.

2023 ല്‍ ഇന്ത്യന്‍ വിപണി താരതമ്യേന ദുര്‍ബലമാണ്. എസ്ആന്റ്പി 8.8 ശതമാനം ഉയര്‍ന്നപ്പോള്‍ നിഫ്റ്റി 3.23 ശതമാനം താഴ്ച വരിച്ചു. 2022 ല്‍ തിരിച്ചായിരുന്നു കാര്യങ്ങള്‍.

അമിത മൂല്യമാണ് ഇന്ത്യന്‍ വിപണിയെ പുറകോട്ട് നടത്തുന്നത്. അദാനി പ്രതിസന്ധിയും പ്രകടനത്തെ ബാധിച്ചു. പ്രതിസന്ധികള്‍ ശമിക്കുന്നത് വരെ കാത്തിരിക്കാന്‍ വിജയകുമാര്‍ ഉപദേശിക്കുന്നു.

യുഎസ് സമ്പദ് വ്യവസ്ഥ മാന്ദ്യത്തില്‍ നിന്നും രക്ഷപ്പെട്ടതായി കാണുന്നു. നസ്ദാഖിന്റെ ഉയര്‍ച്ച ഇതാണ് കാണിക്കുന്നത്. അതുകൊണ്ടുതന്നെ ഐടി ഓഹരികള്‍ മികച്ച നിക്ഷേപ സാധ്യതയാണ്.

ബാങ്കിംഗ്, കാപിറ്റല്‍ ഗുഡ്‌സ് ഓഹരികളും മികച്ച പ്രകടനം നടത്താന്‍ സാധ്യതയുണ്ട്.

X
Top