പെരുമ്പാവൂർ കേന്ദ്രമാക്കി ആഗോള ഫർണിച്ചർ ഹബ്ബിന് 10 കോടി രൂപ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും; സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും ഇനി 25 ലക്ഷം രൂപയുടെ പരിരക്ഷ’യുവജനങ്ങൾക്കായി ബജറ്റിൽ ‘ഗ്ലോബൽ ജോബ് വാച്ച് ടവർ’കേരളത്തെ ലോകോത്തര ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാൻ ‘കേരള നോളജ് വാലി’ പദ്ധതിവരുന്നത് ‘ഭൂപരിഷ്കരണം 2’: പ്രസ്കതമായ ഭൂനിയമങ്ങളിൽ കാലാനുസൃതമായി മാറ്റം വരുത്തും

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍ തുടങ്ങി. സെന്‍സെക്‌സ് 139.96 പോയിന്റ് അഥവാ 0.23 ശതമാനം ഉയര്‍ന്ന് 60,831.50 ലെവലിലും നിഫ്റ്റി 39.60 പോയിന്റ് അഥവാ 0.22 ശതമാനം ഉയര്‍ന്ന് 17,884.20 ലെവലിലും വ്യാപാരം തുടരുന്നു. 1182 ഓഹരികള്‍ മുന്നേറുമ്പോള്‍ 681 എണ്ണമാണ് തിരിച്ചടി നേരിടുന്നത്.

115 ഓഹരി വിലകളില്‍ മാറ്റമില്ല. എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഭാരതി എയര്‍ടെല്‍,എച്ച്ഡിഎഫ്‌സി ലൈഫ് എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കുന്നത്്. അദാനി എന്റര്‍പ്രൈസസ്, ആക്‌സിസ് ബാങ്ക്, കോള്‍ ഇന്ത്യ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവ നഷ്ടം നേരിടുന്നു.

മേഖലകളില്‍ ബാങ്ക് ഒഴികെയുള്ളവയെല്ലാം കരുത്താര്‍ജ്ജിച്ചിട്ടുണ്ട്. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.32 ശതമാനം,0.13 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു. വിപണിയില്‍ ചാഞ്ചാട്ടം പ്രകടമാകുമെന്ന് മേത്ത ഇക്വിറ്റീസ് റിസര്‍ച്ച് അനലിസ്റ്റ്, പ്രശാന്ത് തപ്‌സെ പറയുന്നു.

മാന്ദ്യ ഭീതി, ഫെഡ് റിസര്‍വിന്റെ നിരക്ക് വര്‍ധന, തണുപ്പന്‍ മൂന്നാംപാദ ഫലങ്ങള്‍ എന്നിവയാണ് കാരണം. 50 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധനവിന് ഫെഡ് റിസര്‍വ് തയ്യാറാകുമെന്നാണ് കരുതുന്നത്. ഇത് ആഗോള വിപണികള്‍ക്കൊപ്പം ആഭ്യന്തര സൂചികകളേയും ബാധിക്കും.

X
Top