ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

സൂചികകള്‍ റെക്കോര്‍ഡ് ഉയരത്തില്‍, ലോഹം തിളങ്ങി

മുംബൈ: മികച്ച നേട്ടവുമായി വിപണി മുന്നേറുന്നു. സെന്‍സെക്‌സ് 222.80 പോയിന്റ് അഥവാ 0.35 ശതമാനം ഉയര്‍ന്ന് 63638.83 ലെവലിലും നിഫ്റ്റി 71.60 പോയിന്റ് അഥവാ 0.38 ശതമാനം ഉയര്‍ന്ന് 18889 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1882 ഓഹരികള്‍ മുന്നേറുമ്പോള്‍ 955 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

123 ഓഹരി വിലകളില്‍ മാറ്റമില്ല. അദാനി എന്റര്‍പ്രൈസസ്,അദാനി പോര്‍ട്ട്‌സ്,ടൈറ്റന്‍,ജെഎസ്ഡബ്ല്യു സ്റ്റീല്‍,ബജാജ് ഫിനാന്‍സ്,ഗ്രാസിം,ഡിവിസ് ലാബ്‌സ്,എസ്ബിഐ,ടാറ്റ മോട്ടോഴ്‌സ,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികളാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം കൈവരിക്കുന്നത്.എച്ച്ഡിഎഫ്‌സി ലൈഫ്,കോടക് മഹീന്ദ്ര,ആക്‌സിസ് ബാങ്ക്,സണ്‍ഫാര്‍മ,ഒഎന്‍ജിസി,സിപ്ല,ടെക് മഹീന്ദ്ര,എന്‍ടിപിസി,എച്ച്‌സിഎല്‍ ടെക്,ബിപിസിഎല്‍ എന്നിവ നഷ്ടം നേരിട്ടു.

മേഖലകളെല്ലാം ഉയര്‍ന്നപ്പോള്‍ ലോഹം 1 ശതമാനം നേട്ടത്തിലാണുള്ളത്.ബിഎസ്ഇ മിഡ്ക്യാപ് 0.75 ശതമാനവും സ്‌മോള്‍ക്യാപ് 1 ശതമാനവും ഉയര്‍ന്നിട്ടുണ്ട്. വിപണി ശുഭാപ്തി വിശ്വാസത്തോടെയാണ് പെരുമാറുന്നതെന്ന് കോട്ടക് മഹീന്ദ്ര എഎംസിയിലെ നിലേഷ് ഷാ പ്രതികരിച്ചു.

വരുമാന വളര്‍ച്ച ഈ വര്‍ഷം 10 ശമതാനമാകുമെന്നാണ് കരുതുന്നത്. പുതിയ ഉയരങ്ങള്‍ തേടുന്ന നിഫ്റ്റി, 18650-18600 ലെവലില്‍ സപ്പോര്‍ട്ട് കണ്ടെത്തുമെന്ന് ഷെയര്‍ഖാന്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് ജതിന്‍ ഗെഡിയ പറയുന്നു.

X
Top