പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

നേരിയ നേട്ടത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേരിയ നേട്ടം സ്വന്തമാക്കി. സെന്‍സെക്‌സ് 34.45 പോയിന്റ് അഥവാ 0.06 ശതമാനം ഉയര്‍ന്ന് 61202.24 ലെവലിലും നിഫ്റ്റി 13.30 പോയിന്റ് അഥവാ 0.07 ശതമാനം ഉയര്‍ന്ന് 18210.80 ലെവലിലും വ്യാപാരം തുടരുന്നു. 1965 ഓഹരികള്‍ മുന്നേറുമ്പോള്‍ 951 എണ്ണമാണ് തിരിച്ചടി നേരിടുന്നത്.

126 ഓഹരികളുടെ വിലകളില്‍ മാറ്റമില്ല. എച്ച്ഡിഎഫ്‌സി ലൈഫ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ആക്‌സിസ് ബാങ്ക്,ബജാജ് ഓട്ടോ,ഹീറോമോട്ടോകോര്‍പ് എന്നിവ മികച്ച നേട്ടം സ്വന്തമാക്കുമ്പോള്‍ ഒഎന്‍ജിസി,ഹിന്‍ഡാല്‍കോ,ജെഎസ്ഡബ്ല്യുസ്റ്റീല്‍,ടാറ്റ സ്റ്റീല്‍,മാരുതി, ഭാരതി എയര്‍ടെല്‍ എന്നിവ തകര്‍ച്ച വരിക്കുന്നു.മേഖലകളില്‍ എഫ്എംസിജി,ലോഹം,ഓയില്‍ആന്റ്ഗ്യാസ് ഒഴികെയുള്ളവയെല്ലാം ഉയര്‍ന്നു.

ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.43 ശതമാനം,0.41 ശതമാനം നേട്ടത്തിലാണ് വ്യാപാരത്തിലുള്ളത്. വിപണിയുടെ മെല്ലെപ്പോക്കിന് കാരണം ആഗോള സാമ്പത്തിക പ്രതിസന്ധിയാണെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിച്ചു. പിഎംഐ ഡാറ്റ 47 ല്‍ എത്തിയത് ചൈനയുടെ വളര്‍ച്ചാ മുരടിപ്പിനെ കാണിക്കുന്നു.

കൂടാതെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വില്‍പന തുടരുകയാണ്. ആഭ്യന്തര സൂചികകള്‍ അതേസമയം മെച്ചപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. സ്ഥിര വരുമാന അസറ്റുകളായ ഡെബ്റ്റ് ഫണ്ടുകളാണ് നിലവില്‍ ആകര്‍ഷകം.

X
Top